Mukkam

വാഹന പ്രചരണജാഥക്ക് തിരുവമ്പാടി മണ്ഡലം എസ്.ടി.യു കമ്മിറ്റി മുക്കത്ത് സ്വീകരണം നൽകി

മുക്കം: വിലക്കയറ്റത്തിനും, തൊഴിലാളി ദ്രോഹ നടപടിക്കുമെതിരെ എസ്.ടി.യു നടത്തുന്ന കളക്ടറേറ്റ് മാർച്ചിന്റെ പ്രചാരണാർത്ഥം എസ്.ടി.യു സംസ്ഥാന സെക്രട്ടറി യു പോക്കർ സാഹിബ് നടത്തുന്ന വാഹന പ്രചരണജാഥക്ക് തിരുവമ്പാടി മണ്ഡലം എസ്.ടി.യു കമ്മിറ്റി മുക്കത്ത് സ്വീകരണം നൽകി.
മുസ്ലിം ലീഗ് മണ്ഡലം പ്രസിഡന്റ്‌ സി.കെ കാസിം ഉദ്ഘടനം ചെയ്തു. മണ്ഡലം ജനറൽ സെക്രട്ടറി ഷെരീഫ് അമ്പലക്കണ്ടി സ്വാഗതം പറഞ്ഞു. മുനീർ മുത്താലം അധ്യക്ഷത വഹിച്ചു.
മുസ്ലിം ലീഗ് മണ്ഡലം സെക്രട്ടറി കെ.വി അബ്ദുറഹിമാൻ സാഹിബ്, കെ അബൂബക്കർ മൗലവി, എസ്.ടി.യു നേതാവ് കുട്ടിമോൻ, അബൂക്ക കോഴിക്കോട്, ബിച്ചാലി കരശ്ശേരി, നൗഷാദ് മുക്കം തുടങ്ങിയവർ സംബന്ധിച്ചു. മുസ്തഫ പൂലേരി നന്ദി പറഞ്ഞു.

Related Articles

Leave a Reply

Back to top button