Mukkam

കല്ലുരുട്ടിയിൽ ടിപ്പർലോറി മറിഞ്ഞ് വീടിന്റെ ചുറ്റുമതിൽ തകർന്നു

മുക്കം: കല്ലുരുട്ടിയിൽ വെട്ടുകല്ലുമായി വന്ന ടിപ്പർ ലോറി മറിഞ്ഞ് വീടിന്റെ ചുറ്റുമതിലും ഗേറ്റും മുറ്റത്ത് നിർത്തിയിട്ടിരുന്ന ബൈക്കും തകർന്നു. കടായിക്കൽ അബ്ദുറഹ്മാന്റെ വീടിനും വാഹനത്തിനുമാണ് കേടുപാടുകൾ സംഭവിച്ചത്.

കല്ലുരുട്ടി പുത്തൻമഠത്തിൽ കോളനിയിലേക്കുള്ള റോഡിൽ ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയായിരുന്നു സംഭവം. അപകടത്തിൽ ആർക്കും പരിക്കില്ല. അപകടസമയത്ത് വീട്ടുകാർ വീടിനകത്തായിരുന്നതിനാൽ വൻദുരന്തം ഒഴിവായി. നഗരസഭാ ചെയർമാൻ പി.ടി. ബാബു, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാർ ഇ. സത്യനാരായണൻ, ഡിവിഷൻ കൗൺസിലർ വേണു കല്ലുരുട്ടി, ഓവർസിയർ നിൽമ തുടങ്ങിയവർ അപകടസ്ഥലം സന്ദർശിച്ചു.

Related Articles

Leave a Reply

Back to top button