Kodanchery
കോടഞ്ചേരിയിൽ വീണ്ടും കാട്ടുപന്നി കൃഷി നശിപ്പിച്ചു

കോടഞ്ചേരി: കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ പത്താം വാർഡ് ഉല്ലാസ്നഗർ പ്രദേശത്തെ മാങ്കുടിയിൽ ജോസഫിന്റെ കൃഷിസ്ഥലത്തിൽ ഇറങ്ങിയ കാട്ടുപന്നിക്കൂട്ടം വ്യാപകമായ കൃഷിനാശം വരുത്തി.
കൃഷിയിടത്തിലിറങ്ങിയ കാട്ടുപന്നിക്കൂട്ടം 60 ഓളം ചുവട് കപ്പയാണ് നശിപ്പിച്ചത്. കോടഞ്ചേരി, തിരുവമ്പാടി തുടങ്ങിയ മലയോര മേഖലയിലെ കർഷകർ കാട്ടുപന്നി ശല്യം മൂലം പൊറുതിമുട്ടിയിരിക്കുകയാണ്. കാട്ടുപന്നി ശല്യം നിയന്ത്രിക്കുന്നതിനായി കൂടുതൽ നടപടികൾ വേണമെന്ന് ആവശ്യം ശക്തമാണ്.







