Pullurampara

കാലിത്തീറ്റ വിതരണ പദ്ധതി ഉദ്ഘാടനം നടത്തി

പുല്ലൂരാംപാറ: കേരളം മൃഗസംരക്ഷണ വകുപ്പ് തിരുവമ്പാടി വെറ്റിനറി ഡിസ്പെൻസറിയുടെ കീഴിൽ ഗോവർധിനി കന്നുകുട്ടി പദ്ധതി 2022-23ന്റെ ഭാഗമായുള്ള കാലിത്തീറ്റ വിതരണം ഉദ്ഘാടനം ചെയ്തു.

പുല്ലൂരാംപാറ ക്ഷീരോത്പാദക സഹകരണ സംഘത്തിൽ വച്ച് നടന്ന ചടങ്ങിൽ തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ട് ഉദ്ഘാടനവും വെറ്റിനറി ഡോക്‌ടർ ലിറ്റി മാത്യു മുഘ്യപ്രഭാഷണവും നടത്തി. സഹകരണ സംഘം പ്രസിഡന്റ് ജോസഫ് മാത്യുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ബിന്ദു രവീന്ദ്രൻ, സോണി എം റ്റി, തോമസ് എൻ റ്റി, സണ്ണി കോയിപ്പുറം തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button