Kodiyathur

കേരളാ ഗ്രാമീണ ബാങ്ക് കൊടിയത്തൂർ ശാഖ കസ്റ്റമർ മീറ്റിന്റെ ഭാഗമായി ഫിനാൻഷ്യൽ ലിറ്റ്രസി കൗൺസിലിംഗ് ക്ലാസ് സംഘടിപ്പിച്ചു

കൊടിയത്തൂർ: കേരളാ ഗ്രാമീണ ബാങ്ക് കൊടിയത്തൂർ ശാഖ കസ്റ്റമർ മീറ്റിന്റെ ഭാഗമായി ഫിനാൻഷ്യൽ ലിറ്റ്രസി കൗൺസിലിംഗ് ക്ലാസ് സംഘടിപ്പിച്ചു. കൊടിയത്തൂർ ബ്രാഞ്ച് അസിസ്റ്റന്റ് മാനേജർ ലിസ ജോസഫ് സ്വാഗതം പറഞ്ഞ യോഗത്തിൽ ബ്രാഞ്ച് മാനേജർ രെശ്മി എസ് രഘു അദ്ധ്യക്ഷനായി.
സാധാരണ ജനങ്ങൾക്ക് ഉപകാരപ്പെടുന്ന ബാങ്കിംഗ് ഇൻവെസ്റ്റുകളെ കുറിച്ച് ഫിനാൻഷ്യൽ ലിറ്റ്രസി കൗൺസിലർ ചെയർപേഴ്സൺ ശിൽപ ക്ലാസിന് നേതൃത്വം നൽകി. സി.ഡി.എസ് ചെയർപേഴ്സൺ ആബിദ കെ.സി ഉപഹാരം നൽകി.
ഡിജിറ്റൽ സേവനങ്ങളെ കുറിച്ച് കസ്റ്റമർക്ക് നിതീഷ് എം കൈമൾ വിവരണം നൽകി. വ്യാപാരി വ്യവസായി ഏകോപന സമിതി കൊടിയത്തൂർ യൂണിറ്റ് സെക്രട്ടറി ടി.കെ അനീഫ, അബ്ദുസമദ് കണ്ണാട്ടിൽ സി.ഡി.എസ് ചെയർപേഴ്സൺ ആബിദ സി, വൈസ് ചെയർ പേഴ്സൺ ഷീന ജുവൽ അപ്രൈസർ മിഥുൻ എന്നിവർ ആശംസ അറിയിച്ച് സംസാരിച്ചു. പരിപാടിയിൽ ഗ്രാമീണ ബാങ്ക് സ്റ്റാഫ് വിജിലേഷ് നന്ദി പറഞ്ഞു.

Related Articles

Leave a Reply

Back to top button