Kodanchery

ഇന്ത്യൻ നാഷണൽ കോൺഗ്രസ് കോടഞ്ചേരി മണ്ഡലം കമ്മിറ്റി ഗാന്ധി അനുസ്മരണം നടത്തി

കോടഞ്ചേരി: കോടഞ്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ചരമവാർഷിക ദിനാചരണവും ഗാന്ധി അനുസ്മരണവും നടത്തി. അനുസ്മരണത്തോടനുബന്ധിച്ച് സർവ്വമത പ്രാർത്ഥനയും ദേശഭക്തിഗാന ആലാപനവും പുഷ്പാർച്ചനയും നടത്തി.

മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് സണ്ണി കാപ്പാട്ട്മല അധ്യക്ഷത വഹിച്ച ചടങ്ങിൽ യു.ഡി.എഫ് ചെയർമാൻ കെ.എം പൗലോസ്, രാജേഷ് ജോസ്, രതീഷ് പ്ലാപ്പറ്റ, വിൻസന്റ് വടക്കേമുറിയിൽ, ജോബി ഇലന്തൂർ, ജോബി ജോസഫ്, ലീലാമ്മ മംഗലത്ത്, ബാബു പട്ടരട്, റെജി തമ്പി, കുമാരൻ കരിമ്പിൽ, ബിജു ഒത്തിക്കൽ തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button