Thiruvambady

സ്ഥലം ഏറ്റെടുക്കൽ നിവേദനം; വിവിധ വകുപ്പുകൾക്ക് അപേക്ഷകൾ കൈമാറി

തിരുവമ്പാടി: തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പത്താം വാർഡിൽ പോക്കുവരവും തണ്ടെർപേർ അക്കൗണ്ട് നമ്പറും ഇല്ലാതെയും ഭൂനികുതി അടക്കാതെയും അന്യാധീനപ്പെട്ടു കിടക്കുന്ന കെട്ടിട നിർമ്മാണത്തിന് അനുയോജ്യമായ ഭൂമി സർക്കാർ ഏറ്റെടുക്കണമെന്ന് നാട്ടൊരുമ പൗരാവകാശ സമിതി കേരള സംഘടനയുടെ എക്സിക്യൂട്ടീവ് മെമ്പർ സെയ്തലവി തിരുവമ്പാടി പി.ഡബ്ള്യു.ഡി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനിയർക്കും വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനും എസ്.ആർ.ഒ തിരുവമ്പാടിക്കും നൽകിയ നിവേദനവുമായി ബന്ധപ്പെട്ട് തിരുവമ്പാടി സബ് രജിസ്ട്രാർ, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനിയർ എന്നിവർ ബന്ധപ്പെട്ട വകുപ്പുകൾക്ക് കത്ത് കൈമാറി.

നിലവിൽ വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന സബ് രജിസ്ട്രാർ ഓഫീസ്, പി.ഡബ്ള്യു.ഡി അസിസ്റ്റന്റ് എൻജിനിയറുടെ കാര്യാലയം, പി.ഡബ്ള്യു.ഡി റസ്റ്റ് ഹൌസ്‌ തുടങ്ങിയവയ്ക്ക് കെട്ടിടസമുച്ചയം നിർമ്മിക്കുന്നതിനും തുരങ്കപാത ഉൾപ്പെടെയുള്ള വൻകിട പദ്ധതികളുടെ ഭാഗമായി കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിനും അനുയോജ്യമായ സ്ഥലം ഏറ്റെടുക്കുവാൻ വിവിധ സർക്കാർ വകുപ്പുകളുടെയും മറ്റും നടപടി ആവശ്യപ്പെട്ടുകൊണ്ടാണ് നിവേദനം സമർപ്പിച്ചിരുന്നത്. പ്രസ്തുത ആവശ്യം അതാത് വകുപ്പുകളുടെ ശ്രദ്ധയിൽ കൊണ്ടുവരുന്നതിനും ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിനുമാണ് സബ് രജിസ്ട്രാർ തഹസിൽദാറിനും അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനിയർ പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എഞ്ചിനിയർക്കും അപേക്ഷകൾ നൽകിയത്.

Related Articles

Leave a Reply

Back to top button