Kodanchery

ഇന്ധനവില വർദ്ധനക്കെതിരെ കോൺഗ്രസ് പ്രതിഷേധിച്ചു.

കോടഞ്ചേരി : ദിനംപ്രതി ഒരു മാനദണ്ഡവും ഇല്ലാതെ പെട്രോളിനും ഡീസലിനും പാചകവാതകത്തിന് വില വർദ്ധിപ്പിക്കുന്ന സർക്കാർ നടപടിയിൽ പ്രതിഷേധിച്ചു. നിയമപരമായി എറണാകുളത്ത് നടത്തിയ പ്രതിഷേധ സമരത്തെ അധിക്ഷേപിക്കുകയും പൊതുജനമധ്യത്തിൽ പൊതുപ്രവർത്തകരെ മോശക്കാരായി ചിത്രീകരിക്കുക ചെയ്ത ചില വ്യക്തികളുടെ ഏകാധിപത്യ പ്രവണത പ്രതിഷേധിച്ചു മണ്ഡലം കോൺഗ്രസ് കമ്മിറ്റി ടൗണിൽ പ്രതിഷേധ പ്രകടനവും പ്രതിഷേധ സംഗമവും നടത്തി.

പ്രതിഷേധ സംഗമം ഡിസിസി ജനറൽ സെക്രട്ടറി വിനോദ് പടനിലം ഉദ്ഘാടനം ചെയ്തു. കോവിഡ് മഹാമാരിയുടെ ദുരിതം പേറുന്ന സാധാരണക്കാരെ ഇന്ധന വില വർധനയിലൂടെ കൊള്ളയടിക്കുന്ന തിൽ മോദി പിണറായി സർക്കാരുകൾ മത്സരിക്കുകയാണ് എന്നും സർക്കാരുകൾ കോർപ്പറേറ്റുകൾ താല്പര്യങ്ങൾ സംരക്ഷിക്കാൻ കൃഷിക്കാരുടെയും സാധാരണക്കാരുടെയും പ്രശ്നങ്ങൾ തിരസ്കരിക്കുക ആണെന്നും അദ്ദേഹം പറഞ്ഞു.

പ്രതിഷേധ സംഗമത്തിൽ മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് സണ്ണി കാപ്പാട്ട് മല അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ്, യുഡിഎഫ് ചെയർമാൻ കെ എം പൗലോസ്, അന്നക്കുട്ടി ദേവസ്യ, വിൻസെന്റ് വടക്കേമുറിയിൽ, ടോമി ഇല്ലിമൂട്ടിൽ, സഹീർ എരഞ്ഞോണ, റോയി കുന്നപ്പള്ളി, ജോസ് പെരുമ്പള്ളി, സിബി ചീരണ്ടായത്ത്, ജിജി എലിവാലി ങ്കൽ, ചിന്നാ ശോകൻ, ഫ്രാൻസിസ് ചാലിൽ, ലൈജു അരീപ്പറമ്പിൽ,ആൽബിൻ ഊന്ന്കല്ലേൽ എന്നിവർ പ്രസംഗിച്ചു.

Related Articles

Leave a Reply

Back to top button