Thiruvambady

തിരുവമ്പാടി തമ്പലമണ്ണയിൽ കാട്ടുപന്നി കൃഷിനാശം വിതച്ചു

തിരുവമ്പാടി: ഗ്രാമപഞ്ചായത്തിലെ വാർഡ് 16 തമ്പലമണ്ണയിൽ കൃഷിയിടത്തിൽ കാട്ടുപന്നികൾ ഇറങ്ങി കൃഷിനാശം വിതച്ചു. പന്നിശല്യം അതിരൂക്ഷമായ മേഖലയിൽ പടിഞ്ഞാറെപുരയ്‌ക്കൽ പ്രഭേന്ദ്രൻ, ചൂരക്കാട്ട് അയ്യപ്പൻ, താന്നിക്കൽ ഗീത എന്നിവരുടെ കൃഷിയിടങ്ങളിലാണ് കാട്ടുപന്നി ഇറങ്ങി വാഴ, ചേന, ചേമ്പ്, റബർ തൈകൾ, കമുകിൻതൈകൾ തുടങ്ങിയവ നശിപ്പിച്ചത്.

കാർഷിക വിളകളുടെ വിലത്തകർച്ചയോടൊപ്പം വന്യമൃഗങ്ങളുടെ ആക്രമണങ്ങൾ കൂടെ ഉണ്ടാവുന്നതോടെ കൂടുതൽ പ്രതിസന്ധിയിലാവുകയാണ് കർഷകർ. വിഷയത്തിൽ അധികൃതരുടെ ഭാഗത്ത് നിന്നും ശാശ്വത പരിഹാരം ഉണ്ടാവണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.

Related Articles

Leave a Reply

Back to top button