Kodanchery

കോടഞ്ചേരിയിൽ വലിച്ചെറിയൽ മുക്ത ക്യാമ്പയിൻ സംഘടിപ്പിച്ചു

കോടഞ്ചേരി: ഗ്രാമപഞ്ചായത്തിനെ മാലിന്യമുക്ത ഗ്രാമമാക്കാൻ ഡ്രൈ ഡേ ദിനാചരണങ്ങളുടെ പ്രാധാന്യം പൊതുജനങ്ങൾക്കിടയിൽ ഉണ്ടാക്കിയെടുക്കുന്നതിന്റെ ഭാഗമായി കോടഞ്ചേരി ഗ്രാമപഞ്ചായത്ത് ഹരിത കർമ്മ സേന അംഗങ്ങളുടെയും കുടുംബശ്രീ പ്രവർത്തകരുടെയും വ്യാപാരി പ്രതിനിധികളുടെയും സഹകരണത്തോടെ ജനപ്രതിനിധികളുടെ നേതൃത്വത്തിൽ ബോധവൽക്കരണ റാലിയും പൊതു ഇടങ്ങളുടെ ശുചീകരണവും സംഘടിപ്പിച്ചു. വലിച്ചെറിയൽ മുക്ത കോടഞ്ചേരി എന്ന ക്യാമ്പയിന്റെ പഞ്ചായത്ത് തല ഉദ്ഘാടന കർമ്മം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് നിർവഹിച്ചു.

വൈസ് പ്രസിഡന്റ് ചിന്ന അശോകന്റെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ സ്റ്റാഡിങ്ങ് കമ്മിറ്റി ചെയർമാൻമാരായ ജോസ് പെരുമ്പള്ളി, റിയാന സുബൈർ, സിബി ചിരണ്ടായത്ത്, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ഷാജു തേൻമല, വാസുദേവൻ ഞാറ്റുകാലായിൽ, ചിന്നമ്മ മാത്യു, ഷാജി മുട്ടത്ത്, ലിസി ചാക്കോ, ചാൾസ് തയ്യിൽ, റോസമ്മ കൈത്തുങ്കൽ, സൂസൻ കേഴപ്ലാക്കൽ, വനജ വിജയൻ , റോസിലി മാത്യു, ഗ്രാമപഞ്ചായത്ത് സെക്രട്ടറി അനിൽകുമാർ കെ.പി, അസിസ്റ്റൻറ് സെക്രട്ടറി ബൈജു തോമസ്, വി.ഇ.ഒമാരായ വിനോദ് വർഗീസ്, ഫസീല, ഹെൽത്ത് ഇൻസ്പെക്ടർ തോമസ് മാത്യു, എൽ.എച്ച്.ഐ ആലീസ്, വ്യാപാരി പ്രസിഡന്റ് റോബർട്ട് അറക്കൽ, ഹരിത കർമ്മ സേനാംഗങ്ങൾ, കുടുംബശ്രീ പ്രവർത്തകർ, ആരോഗ്യ പ്രവർത്തകർ, വ്യാപാരികൾ തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button