Mukkam

കൊയിലാണ്ടി-എടവണ്ണ സംസ്ഥാന പാതയിൽ ‘തണലോരം’ പദ്ധതി തണലൊരുക്കും

മുക്കം: റീ ബിൽഡ് കേരള പദ്ധതിയിൽ നവീകരണ പ്രവൃത്തി നടത്തിയ കൊയിലാണ്ടി-എടവണ്ണ സംസ്ഥാന പാതയിൽ ഓമശ്ശേരി മുതൽ എരഞ്ഞിമാവ് വരെ സ്ഥല ലഭ്യതയുള്ളിടങ്ങളിൽ വൃക്ഷ തൈ നട്ട് പരിപാലിച്ചു തണലൊരുക്കുന്നതിന് പദ്ധതികൾ ആവിഷ്കരിച്ചു. തിരുവമ്പാടി മണ്ഡലത്തിൽ നടപ്പിലാക്കുന്ന ‘ഉയരെ’ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായാണ് തണലോരം എന്ന പേരിൽ ജൂൺ 5 പരിസ്ഥിതി ദിനത്തിൽ ഫല വൃക്ഷതൈകൾ നടുന്ന പരിപാടിക്ക് തുടക്കമാവുന്നത്.

പൊതുവിദ്യാഭ്യാസ വകുപ്പ്, സോഷ്യൽ ഫോറെസ്ട്രി, കെ.എസ്.ടി.പി, ശ്രീധന്യ കൺസ്ട്രക്ഷൻസ്, തദ്ദേശ ഭരണ സ്ഥാപനങ്ങൾ, സന്നദ്ധ സംഘടനകൾ എന്നിവയുടെ സഹായ സഹകരങ്ങളോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. ജൂൺ 5ന് രാവിലെ 10 മണിമുതൽ തെരഞ്ഞെടുക്കപ്പെട്ട വിദ്യാലയങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട കുട്ടികൾ അവർക്കു നിശ്ചയിച്ച സ്ഥലങ്ങളിൽ വൃക്ഷ തൈ നടും. പദ്ധതിയുമായി ബന്ധപ്പെട്ട് ഗോതമ്പറോഡിൽ പൊതു ചടങ്ങ് നടത്തും.

Related Articles

Leave a Reply

Back to top button