Kodanchery
കോടഞ്ചേരിയിൽ കമ്മ്യൂണിറ്റി സൈക്യാട്രിക് യൂണിറ്റ് ഉദ്ഘാടനം ചെയ്തു

കോടഞ്ചേരി: കോടഞ്ചേരി പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റിയിൽ പുതുതായി ആരംഭിച്ച കമ്മ്യൂണിറ്റി സൈക്യാട്രി യൂണിറ്റിന്റെ ഉദ്ഘാടനം കോടഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് നിർവഹിച്ചു.
പാലിയേറ്റീവ് കെയർ സൊസൈറ്റി പ്രസിഡന്റ് ജോസഫ് പാലക്കൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഇഖ്റ ഹോസ്പിറ്റൽ ഗ്രൂപ്പ് ജനറൽ മാനേജർ മുഹമ്മദ് ജസീൽ മുഖ്യ പ്രഭാഷണം നടത്തി. പാലിയേറ്റീവ് സെക്രട്ടറി ജോസ് പട്ടേരിയിൽ, കോടഞ്ചേരി പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സിബി ചിരണ്ടായത്ത്, പാലിയേറ്റീവ് ട്രഷറർ ജോസ് എം എം തുടങ്ങിയവർ സംസാരിച്ചു.