Thiruvambady
തിരുവമ്പാടി പോലീസ് സ്‌റ്റേഷനിലെ ജീപ്പ് അപകടത്തിൽ പെട്ടു

തിരുവമ്പാടി: തിരുവമ്പാടി പോലീസ് സ്‌റ്റേഷന്‍ ജീപ്പ് അപകടത്തിൽ പെട്ട് മറിഞ്ഞു. ബാലുശ്ശേരിക്കടുത്ത് പറമ്പിന്‍മുകളിലാണ് അപകടം നടന്നത്. സർവീസ് റോഡിൽ നിന്നും മെയിൻ റോഡിലേക്ക് അശ്രദ്ധമായി കയറിയ ബൈക്കിനെ ഇടിക്കാതിരിക്കാൻ വെട്ടിച്ച് മാറ്റിയ ജീപ്പ് നിയന്ത്രണം വിട്ട് റോഡിൽ നിന്നും തെന്നിമാറി താഴ്ചയിലേക്ക് മറിയുകയായിരുന്നു.
എസ്.ഐ ഇ.കെ രമ്യ അടക്കം മൂന്നു പേരടങ്ങുന്ന സംഘമാണ് ജീപ്പിലുണ്ടായിരുന്നത്. ഇവർ വടകരയിലേക്ക് പോകുന്നതിനിടയിലാണ് അപകടം നടന്നത്. നിസാര പരിക്കുകളോടെ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.