India

നാളെ മുതൽ ഇ-ഇൻവോയ്‌സ് നിർബന്ധമാക്കി കേന്ദ്രസർക്കാർ

ഇ-ഇൻവോയ്‌സ് നിർബന്ധമാക്കി കേന്ദ്രസർക്കാർ. 50 കോടിക്കു മുകളിൽ വാർഷികവിറ്റുവരവുള്ള വ്യാപാരിയുടെ ഇടപാടുകൾക്കാണ് നാളെ മുതൽ സർക്കാർ ഇ-ഇൻവോയ്‌സ് നിർബന്ധമാകുന്നത്.

വ്യാപാരിനൽകുന്ന ക്രെഡിറ്റ്, ഡെബിറ്റ് നോട്ടുകൾക്ക് അടക്കം ഇ-ഇൻവോയ്‌സ് ബാധകമാണ്. ജിഎസ്ടി കോമൺ പോർട്ടൽ വഴിയോ ഇ-ഇൻവോയ്‌സ് രജിസ്േ്രടഷൻ പോർട്ടൽ വഴിയോ ഇതിനുള്ള രജിസ്‌ട്രേഷൻ നടത്താം.

ഇ-ഇൻവോയ്‌സിംഗ് പ്രകാരം നികുതി ദാതാക്കൾ ഇആർപി/അക്കൗണ്ടിംഗ്/ബില്ലിംഗ് സോഫ്‌റ്റ്വെയറിലെ ഇൻവോയ്‌സ് എടുക്കുകയും അത് ഇൻവോയ്‌സ് റെഫറൻസ് പോർട്ടലലിൽ ഓൺലൈനായി റിപ്പോർട്ട് ചെയ്യുകയും വേണം.

ആർപി ഇത് പരിശോധിച്ച് ഡിജിറ്റലായി ഒപ്പിട്ട് യുണീക്ക് ഇൻവോയ്‌സ് റെഫറൻസ് നമ്പറും, ക്യുആർ കോഡും ഉൾപ്പെടെ തിരിച്ച് നികുതി ദാതാവിന് അയക്കും.

Related Articles

Leave a Reply

Back to top button