Kodanchery

പൂളവള്ളി-നിരന്നപാറ-കോടഞ്ചേരി ബൈപ്പാസ് റോഡ് വികസന നടപടികൾ നീളുന്നു

കോടഞ്ചേരി : പൂളവള്ളി- നിരന്നപാറ-കോടഞ്ചേരി ബൈപ്പാസ് റോഡ് വികസനം നീളുന്നു. കോടഞ്ചേരി പൂളവള്ളി റോഡിലെ ഗതാഗത തടസങ്ങൾ നിയന്ത്രിക്കുന്നതിനും തിരുവമ്പാടി മേഖലയിലുള്ളവർക്ക് തേവർവയൽ റോഡിലൂടെ ദേശീയപാതയിലേക്ക് എളുപ്പം എത്തിച്ചേരുന്നതിനും ഈരൂട് നിവാസികൾക്ക് കുറഞ്ഞദൂരത്തിൽ ഓമശ്ശേരി, കോടഞ്ചേരി ഭാഗത്തേക്കും എത്തിച്ചേരുന്നതിനും സഹായകമാകുന്നതാണ് പൂളവള്ളി-നിരന്നപാറ-കോടഞ്ചേരി ബൈപാസ്.

3.5 കിലോമീറ്റർ ദൈർഘ്യമുള്ള റോഡിൽ രണ്ട് കിലോ മീറ്റർ ഭാഗം എട്ടുമീറ്റർ വീതിയുള്ളതാണ്. ഒന്നര കിലോമീറ്റർ ദൂരം മാത്രമാണ് ആറുമീറ്റർ വീതിയുള്ളത്. ഈ ഭാഗം വികസിപ്പിച്ചാൽ കോടഞ്ചേരിക്കുള്ള ബൈപ്പാസ് യാഥാർഥ്യമാകും. ദേശീയപാതയിൽ പ്രത്യേകിച്ച് മഴക്കാലത്തും മറ്റും തടസ്സങ്ങൾ ഉണ്ടായാൽ കോടഞ്ചേരി വഴി താമരശ്ശേരിക്കും ഓമശ്ശേരിക്കും പോകേണ്ടിവരുന്ന വാഹനങ്ങൾക്ക് ഈ റോഡിന്റെ വികസനം ഏറെ ഗുണകരമാവും.

പ്രദേശവാസികൾ ഏറെ പരിശ്രമിച്ചിട്ടാണ് റോഡിനുവേണ്ടി ഗവ. കോളേജ് വക ഭൂമി എട്ടുമീറ്റർ വീതിയിൽ വിട്ടുകിട്ടിയത്. പിന്നീട്, ഗ്രാമീണറോഡെന്ന തലത്തിൽനിന്ന്‌ തിരക്കേറിയ ഈ റോഡിന്റെ വികസനത്തിനുവേണ്ടി കാര്യമായ നടപടികൾ ഉണ്ടായിട്ടില്ല. പഞ്ചായത്തിലെ ജനസാന്ദ്രതകൂടിയ പ്രദേശത്തുകൂടി കടന്നുപോകുന്ന റോഡിന്റെ വികസനത്തിനായി കാത്തിരിക്കുകയാണ് നാട്ടുകാർ.

Related Articles

Leave a Reply

Back to top button