Thiruvambady

കർഷക അവാർഡ് ജേതാക്കൾക്ക് കർഷക കോൺഗ്രസ് ആദരവ് നൽകി

തിരുവമ്പാടി: ചിങ്ങം ഒന്ന് കർഷകദിനത്തിൽ മികച്ച കർഷകനുള്ള ദേശിയ അവാർഡും കേരകേസരി, കർഷകോത്തമ അവാർഡ് എന്നിവയും ലഭിച്ച ഡൊമിനിക്ക് മണ്ണുകുശുമ്പിൽ, മലയാള മനോരമ കർഷകശ്രീ അവാർഡ്, ടാറ്റ വൈറോൺ കർഷക അവാർഡ്, അക്ഷയശ്രീ ജൈവകർഷക അവാർഡ് എന്നിവ ലഭിച്ച സാബു തറക്കുന്നിൽ എന്നിവരെ കർഷക കോൺഗ്രസ് ജില്ലാ പ്രസിഡന്റ് അഡ്വ. ബിജു കണ്ണന്തറയുടെ നേതൃത്വത്തിൽ ആദരിച്ചു.

ജില്ലാ പഞ്ചായത്ത് മെമ്പർ ബോസ് ജേക്കബ്, മഹിളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി മില്ലി മോഹൻ, കർഷക കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് മനോജ് വാഴേപ്പറമ്പിൽ, ജില്ലാ വൈസ് പ്രിസിഡന്റ് റോബർട്ട് നെല്ലിക്കത്തെരുവിൽ, മണ്ഡലം പ്രസിഡന്റ് ഷിജു ചെമ്പനാനി, ജിതിൻ പല്ലാട്ട്, ജുബിൻ മണ്ണുകുശുമ്പിൽ, എ.വി ജോസ്, ദേവസ്യ ചുള്ളാമഠം, പുരുഷൻ നെല്ലിമൂട്ടിൽ തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button