Karassery

ജലജീവൻ പദ്ധതിക്കായി റോഡ് പൊളിച്ചു; മാങ്കുന്നുമ്മലിൽ യാത്രാദുരിതം

കാരശ്ശേരി: ജലജീവൻ മിഷൻ പദ്ധതിക്കായി റോഡ് കുത്തിപ്പൊളിച്ചതോടെ മാങ്കുന്നുമ്മലിൽ യാത്രാദുരിതം. ഏക യാത്രാമാർഗമായ റോഡ് തകർന്നുകിടക്കുന്നതിനാൽ കടുത്ത ദുരിതമാണ് രോഗികളടക്കമുള്ളവർ അനുഭവിക്കുന്നത്. ഉയർന്നു നിൽക്കുന്ന മലമുകളിലേക്ക് കുത്തനെയുള്ള കയറ്റവും വളവുകളുമുള്ള റോഡ് നടന്നുകയറാൻതന്നെ വലിയ പ്രയാസമാണ്.

ജലജീവൻ മിഷന്റെ പൈപ്പുകൾ സ്ഥാപിക്കുന്നതിനുവേണ്ടി റോഡിന്റെ പകുതി ടാറിങ് കുത്തിപ്പൊളിച്ച നിലയിൽ മാസങ്ങളായി കിടക്കുകയാണ്. കുത്തനെ കയറ്റം ആയതിനാൽ വലിയ കരിങ്കൽ ബോളറുകൾ പാകി ടാർ ചെയ്ത റോഡ് പൊളിച്ചതോടെ കല്ലുകളും കുഴികളും നിറഞ്ഞ അവസ്ഥയിലായി. ഒരു വശത്തുകൂടി ഇരുചക്രവാഹനങ്ങൾ കഷ്ടിച്ച് കയറുമെങ്കിലും അപകട ഭീഷണിയിലാണ് യാത്ര.

Related Articles

Leave a Reply

Back to top button