Kodanchery
ഹാൻഡ് ബോൾ ചാമ്പ്യൻഷിപ്പിൽ താമരശ്ശേരി സബ് ജില്ല ഓവറോൾ ചാമ്പ്യന്മാർ

കോടഞ്ചേരി : കോടഞ്ചേരിയിൽ വെച്ച് നടന്ന കോഴിക്കോട് റവന്യൂ ജില്ല ഹാൻഡ് ബോൾചാമ്പ്യൻഷിപ്പിൽ താമരശ്ശേരി സബ് ജില്ല ഓവറോൾ ചാമ്പ്യന്മാരായി. ആൺകുട്ടികളുടെ വിഭാഗത്തിൽ ജൂനിയർ, സീനിയർ, സബ് ജൂനിയിർ വിഭാഗത്തിലാണ് താമരശ്ശേരി സബ് ജില്ല ചാമ്പ്യന്മാരായത്.
51 ടീമുകൾ മത്സരത്തിൽ പങ്കെടുത്തത്. മത്സരത്തിന്റെ ഉദ്ഘാടനം ഹാൻഡ് ബോൾ അസോസിയേഷൻ ജില്ലാ സെക്രട്ടറി സിബി മാനുവൽ ഉദ്ഘാടനം ചെയ്തു. ഫൈനലിൽ സബ് ജൂനിയർ വിഭാഗത്തിൽ താമരശ്ശേരി കൊടുവള്ളിയെയും ജൂനിയർ വിഭാഗത്തിൽ താമരശ്ശേരി കൊടുവള്ളിയെയും സീനിയർ വിഭാഗത്തിൽ താമരശ്ശേരി കുന്നുമ്മലിനെയും ആണ് പരാജയപ്പെടുത്തിയത്.