Kodanchery

ജി.യു. പി. സ്കൂൾ ചെമ്പുകടവിൽ ശുചീകരണ യത്നം സംഘടിപ്പിച്ചു

കോടഞ്ചേരി : ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ചു ജി. യു. പി.എസ് ചെമ്പുകടവ് സ്കൂളിൽ ശുചീകരണം നടത്തി. വാർഡ് മെമ്പറും വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ ജോസ് പെരുമ്പള്ളി ഉദ്ഘാടനം ചെയ്ത ചടങ്ങിൽ പി ടി എ പ്രസിഡന്റ് ഷൈജു ജോസഫ് അധ്യക്ഷത വഹിച്ചു.

ആൻ ട്രീസ സ്വാഗതം പറഞ്ഞു. വ്യാപാര വ്യവസായി ഏകോപന സമിതി പ്രസിഡന്റ് കുര്യൻ ചടങ്ങിന് ആശംസകൾ അർപ്പിച്ചു. തുടർന്ന് അധ്യാപകർ, പി.ടി.എ അംഗങ്ങൾ, മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് എന്നിവരുടെ ആഭിമുഖ്യത്തിൽ സ്കൂളും പരിസരവും വൃത്തിയാക്കി. കോടഞ്ചേരി ആരോഗ്യ കേന്ദ്രത്തിലെ മെജോ നേതൃത്വം നൽകി.

Related Articles

Leave a Reply

Back to top button