Kodanchery
കോടഞ്ചേരി സെന്റ് ജോസഫ്സ് ഹയർ സെക്കന്ററി സ്കൂളിൽ ആർച്ച പരിശീലനം നടത്തി
കോടഞ്ചേരി : പെൺകുട്ടികൾക്കെതിരെയുള്ള അക്രമണങ്ങൾ പ്രതിരോധിക്കുന്നതിന്റെയും ബോധവൽക്കരണം നടത്തുന്നതിന്റെയും ഭാഗമായി കോടഞ്ചേരി സെന്റ് ജോസഫ്സ് ഹയർ സെക്കന്ററി സ്കൂളിലെ NSS യൂണിറ്റിന്റെ നേതൃത്വത്തിൽ സ്വയം പ്രതിരോധ പരിശീലന പരിപാടി ആർച്ച സംഘടിപ്പിച്ചു.
സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ജീജ കെ. ജി, ഷീജ വി. വി എന്നിവർ നടത്തിയ പരിശീലന പരിപാടി വിദ്യാർത്ഥികളിൽ ആത്മവിശ്വാസം പകർന്നു. പെൺകുട്ടികൾ നേരിടുന്ന പ്രയാസങ്ങളും സമൂഹത്തിൽ വർധിച്ചു വരുന്ന അക്രമണങ്ങൾക്കുമെതിരെ ജാഗരൂഗരാകുവാൻ വിദ്യാർത്ഥികളോട് ആഹ്വാനം ചെയ്തു കൊണ്ട് പ്രിൻസിപ്പൽ വിൽസൺ ജോർജ് പരിപാടി ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം ഓഫീസർ. എൻഎസ്എസ് വോളന്റീർ, ലീഡർമാർ, മറ്റു അധ്യാപർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.