ഇൻഫാം ഫെസ്റ്റ് ലോഗോ പ്രകാശനം ചെയ്തു

കോടഞ്ചേരി : 2023 ഡിസംബർ 26 മുതൽ ജനുവരി 7 വരെ കോടഞ്ചേരിയിൽ വച്ച് നടത്തപ്പെടുന്ന ഇൻഫാം ഫെസ്റ്റിന്റെ ലോഗോ താമരശ്ശേരി രൂപത വികാരി ജനറാൾ മോൺ. അബ്രഹാം വയലിന്റെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ വച്ച് പ്രകാശനം ചെയ്തു.
കാർഷിക, വിദ്യാഭ്യാസ വ്യവസായ, സാംസ്ക്കാരിക മേളയുടെ സുഗമമായ നടത്തിപ്പിനുവേണ്ടി രൂപീകരിച്ച സ്വാഗതസംഘത്തിലെ ചെയർമാന്മാരുടെയും കൺവീനർമാരുടെയും സംയുക്ത മീറ്റിങ്ങിൽ വച്ചാണ് ലോഗോ പ്രകാശനം ചെയ്തത്.
മീറ്റിങ്ങിൽ കോടഞ്ചേരി ഫൊറോനാ വികാരി ഫാ.കുര്യാക്കോസ് ഐകുളമ്പിൽ, ഇൻഫാം രൂപത ഡയറക്ടർ ഫാ.ജോസ് പെണ്ണാ പറമ്പിൽ, ഇൻഫാം ഫെസ്റ്റിന്റെ ജനറൽ കൺവീനർ അഗസ്റ്റിൻ പുളിക്കകണ്ടത്തിൽ, ഫാ. സായി പാറൻ കുളങ്ങര,ഫാ. മെൽവിൻ വെള്ളക്കാക്കുടി, ഫാ.ആൽബിൻ വിലങ്ങുപാറ, ഫാ. ജോർജ് വെള്ളാരം കാലായിൽ,ഫാ. സബിൻ തൂമുള്ളിൽ, ഇൻഫാം രൂപത സെക്രട്ടറി കെ യു ജോൺ, ബ്രോണി നമ്പ്യാപറമ്പിൽ, മാർട്ടിൻ തെങ്ങുംതോട്ടത്തിൽ, ഷാജി കണ്ടത്തിൽ, സനി പുള്ളിക്കാട്ടിൽ,ബെന്നി ലൂക്കോസ്, ജോബി ഉറുമ്പിൽ,ജോൺ പി വി,ജോസ് കപ്യാര് മലയിൽ എന്നിവർ പ്രസംഗിച്ചു.