Kodiyathur

പന്നിക്കോട് എ.യു.പി സ്കൂളിൽ പ്രഭാത ഭക്ഷണ പദ്ധതി ആരംഭിച്ചു

കൊടിയത്തൂർ: പന്നിക്കോട് എ.യു.പി സ്കൂളിൽ പ്രഭാത ഭക്ഷണ പദ്ധതിക്ക് തുടക്കം കുറിച്ചു. പന്നിക്കോട് പി.സി സ്റ്റാേറുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.
നാനൂറോളം കുട്ടികൾ പഠിക്കുന്ന വിദ്യാലയത്തിൽ അധ്യാപകരുടെയും പി.ടി.എ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ സർവേയുടെ അടിസ്ഥാനത്തിൽ നിരവധി കുട്ടികൾ പ്രഭാത ഭക്ഷണം കഴിക്കാതെയാണ് സ്കൂളിലേക്ക് എത്തുന്നതെന്ന്
മനസ്സിലാക്കിയാണ് പദ്ധതി ആരംഭിച്ചത്.

പദ്ധതിയുടെ ഉദ്ഘാടനം കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ദിവ്യ ഷിബു നിർവഹിച്ചു. പി.ടി.എ പ്രസിഡണ്ട് ബഷീർ പാലാട്ട് അധ്യക്ഷത വഹിച്ച ചടങ്ങിൽ സംവിധായകനും നടനുമായ സിദ്ദിഖ് കൊടിയത്തൂർ മുഖ്യാതിഥിയായി. യു.എസ്.എസ് വിജയികൾക്ക് സിദ്ദിഖ് കൊടിയത്തൂർ ഉപഹാരങ്ങൾ വിതരണം ചെയ്തു. വിജയികൾക്ക് സ്കൂൾ മാനേജർ സി കേശവൻ നമ്പൂതിരി സ്പോൺസർ ചെയ്ത സ്വർണമെഡൽ മാനേജർ
വിതരണം ചെയ്തു.

Related Articles

Leave a Reply

Back to top button