Kozhikode

വോട്ടർ പട്ടിക: ഇന്ന് കൂടി പേരു ചേർക്കാം

കോഴിക്കോട്: നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വോട്ടര്‍ പട്ടികയില്‍ പേര് ചേർക്കാൻ ഇന്ന് കൂടി (മാര്‍ച്ച്‌ 9) അവസരം. ജനപ്രതിനിധികളെ തിരഞ്ഞെടുക്കാനുള്ള അവസരം ഉപയോഗപ്പെടുത്തുന്നതിന് മുഴുവൻ യുവാക്കളും വോട്ടർ പട്ടികയിൽ പേര് ചേർക്കണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കലക്ടർ സാംബശിവറാവു അറിയിച്ചു. 

ഇലക്ഷൻ കമ്മിഷൻ തയ്യാറാക്കിയ ആപ്പ് ഡൗൺലോഡ് ചെയ്തും അക്ഷയ കേന്ദ്രങ്ങൾ വഴിയും പേര് ചേർക്കാവുന്നതാണ്. 
സ്ഥാനാർഥികൾക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തിയ്യതിയുടെ പത്ത്‌ ദിവസം മുൻപ് വരെയാണ് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അവസരം. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയ്യതി മാര്‍ച്ച്‌ 19 വരെയാണ്.
 

നാഷണല്‍ വോട്ടേഴ്‌സ് സര്‍വീസ് പോര്‍ട്ടല്‍ nvsp.in ലൂടെയാണ് പേര് ചേര്‍ക്കേണ്ടത്. പോര്‍ട്ടല്‍ തുറന്നാല്‍ കാണുന്ന രെജിസ്‌ട്രേഷന്‍ ഫോര്‍ ന്യൂ ഇലക്ടര്‍ സെലക്‌ട് ചെയ്ത് ഇത് വഴി പുതിയ വോട്ടര്‍മാര്‍ക്ക് പേര് രജിസ്റ്റര്‍ ചെയ്യാം. രജിസ്റ്റർ ചെയ്യുന്ന സമയത്ത് ഫോട്ടോ, പ്രായം, താമസസ്ഥലം എന്നിവ തെളിയിക്കുന്നതിനുള്ള രേഖയും സമർപ്പിക്കണം.

പേരു ചേർക്കുന്നതിനും മാറ്റങ്ങൾ വരുത്തുന്നതിനും www.voterportal.eci.gov.in സന്ദർശിക്കാം. വോട്ടർ ഹെൽപ്‌ലൈൻ മൊബൈൽ ആപ് വഴിയും പേരു ചേർക്കാം. 
വോട്ടർ പട്ടികയിൽ പേരുണ്ടോയെന്ന് www.ceo.kerala.gov.in വെബ്‌സൈറ്റ് വഴി പരിശോധിക്കാം. 2021 ജനുവരി ഒന്നിനോ, മുൻപോ 18 വയസ്സു തികയുന്നവർക്കു പേരു ചേർക്കാം.

Related Articles

Leave a Reply

Back to top button