Mukkam

ചേന്ദമംഗല്ലൂരിൽ; പിതാവിന്റെ സ്മരണയ്ക്കായി വിശ്രമകേന്ദ്രമൊരുക്കി മക്കൾ; വയനാട് എം.പി രാഹുൽഗാന്ധി നാടിനു സമർപ്പിക്കും

മുക്കം: പിതാവിന്റെ മറക്കാനാവാത്ത ഓർമകളിൽ‍ വിശ്രമകേന്ദ്രമൊരുക്കി മക്കൾ. ചേന്ദമംഗല്ലൂരിലെ സി.ടി. കുടുംബമാണ് പിതാവ് സി.ടി. ജബ്ബാർ ഉസ്താദിന്റെ സ്മരണയിൽ നാടിന് വിശ്രമകേന്ദ്രമൊരുക്കിയത്. പുൽപ്പറമ്പ്-നായർകുഴി റോഡരികിൽ അഞ്ചുസെന്റ് സ്ഥലത്ത് അമ്പതുലക്ഷം രൂപ ചെലവഴിച്ചാണ് ‘സായാഹ്നം’ വിശ്രമകേന്ദ്രം നിർമിച്ചത്.

ചേന്ദമംഗല്ലൂരിലെ മുതിർന്ന ആളുകളുടെ സംഘടനയായ ചേന്ദമംഗല്ലൂർ സീനിയർ സിറ്റിസൺസ് ഫോറത്തിനാണ് ‘സായാഹ്ന’ത്തിന്റെ മേൽനോട്ടച്ചുമതല. സായാഹ്നത്തിന്റെ ഉൽഘാടനം ബുധനാഴ്ച വൈകീട്ട് 3 മണിക്ക് ബഹു. വയനാട് എം.പി രാഹുൽഗാന്ധി നിർവ്വഹിക്കും.

ഇ.ടി മുഹമ്മദ് ബഷീർ എം പി, തിരുവമ്പാടി എം.എൽ.എ ലിന്റോ ജോസഫ്, എ.ഐ.സി.സി. ജനറൽ സിക്രട്ടറി കെ..സി. വേണു ഗോപാൽ, പ്രതിപക്ഷ നേതാവ് വി.ഡി.സതീഷൻ, ഡി.സി.സി പ്രസിടണ്ട് കെ. പ്രവീൺ കുമാർ, കെ.പി. അനിൽകുമാർ എം.എൽ.എ, കെ.എം ഷാജി തുടങ്ങി പ്രമുഖ വ്യക്തിത്വങ്ങൾ ഉത്ഘാടന ചടങ്ങിൽ സംബന്ധിക്കും.

രണ്ടുനിലകളിലായി നിർമിച്ച കെട്ടിടത്തിന്റെ ആദ്യനിലയിൽ ടി.വി.യും ഇരിപ്പിടങ്ങളും ഒരുക്കിയിട്ടുണ്ട്. എം.വി.ആർ. കാൻസർ സെന്റർ ഉൾപ്പെടെയുള്ള സ്ഥലങ്ങളിലേക്ക് പോകുന്നവർക്ക് വിശ്രമിക്കാനും ഭക്ഷണംകഴിക്കാനും മറ്റും ഇവിടെ സൗകര്യമൊരുക്കിയിട്ടുണ്ട്.

രണ്ടാംനില മുതിർന്ന പൗരന്മാർക്ക് ഒത്തുകൂടാനുള്ള സ്ഥലമാണ്. പ്രായമായവർക്ക് പടികൾ കയറാനുള്ള ബുദ്ധിട്ടുകൾ തിരിച്ചറിഞ്ഞ് ഇരുമ്പുകൊണ്ട് റെയിൽ നിർമിച്ചാണ് വഴിയൊരുക്കിയത്.

മുതിർന്നപൗരന്മാർക്ക് അവരുടേതായ കൂട്ടായ്മകൾ ഉണ്ടാക്കാനും താത്‌പര്യമുള്ള പ്രവർത്തനങ്ങളിൽ ഊർജസ്വലതയോടെ ഏർപ്പെടാനുമുള്ള സൗകര്യം കേന്ദ്രത്തിലുണ്ടാകും.

ഗ്രാമത്തിലെ കുട്ടികൾക്കും യുവാക്കൾക്കും മുതിർന്നവർക്കും ഒരുപോലെ ഒരുമിച്ചിരിക്കാനുള്ള പൊതുയിടങ്ങൾ കുറവാണെന്ന കാഴ്ചപ്പാടാണ് സായാഹ്നത്തിലേക്ക് നയിച്ചതെന്ന് സി.ടി. കുടുംബാംഗങ്ങൾ പറഞ്ഞു.

ഉത്ഘാടന ചടങ്ങിന്റെ ഒരുക്കങ്ങൾക്ക് വേണ്ടി സ്വാഗത സംഘം രൂപീകരിച്ചു. കെ. ടി നജീബ്, വി. പി അബ്ദുൽ ഹമീദ്, വേലായുധൻ മാസ്റ്റർ, ഇംതിഹാസ് എന്നിവ വരെ ചെയർമാൻമാരായും, സി. ടി തഫീഖ്, മുഹമ്മദ് അമ്പലത്തിങ്ങൽ, സൈഫുദ്ധീൻ കടാബള്ളി എന്നിവരെ കൺവീനർമാരായും, കൗൺസിലർ റംല ഗഫൂർ, കെ.പി. അഹമ്മദ് കുട്ടി, ഷംസുദ്ധീൻ, ജാഫർ ഷെരീഫ് എന്നിവരെ മുഖ്യ രക്ഷാധികാരികളായും, സി.ടി അമീർ, സുബീഷ് ഒയലോട്ട്, നാസർ സെഞ്ച്വറി, റസാഖ് ആയിപൊറ്റ, ചെറിഞ്ഞി റഷീദ്, ശബീർ സി .കെ,മുജീബ് സ്പിഡ്‌, ബാസിം സി. ടി തുടങ്ങി വിവിദ കമ്മറ്റികളിലായി 101 അംഗങ്ങൾ അടങ്ങിയതാണ് കമ്മറ്റി.

Related Articles

Leave a Reply

Back to top button