Thiruvambady

കർഷകരുടെ നിലനിൽപ്പിന് കോടതി ഇടപെടണം; ഫാർമേഴ്‌സ് റിലീഫ് ഫോറം

തിരുവമ്പാടി: കർഷകരുടെ നിലനിൽപ്പിന് കോടതി ഇടപെടണമെന്ന് ഫാർമേഴ്‌സ് റിലീഫ് ഫോറം ജില്ലാ കമ്മിറ്റി. വലിയ നഷ്ടം സഹിച്ച് കൃഷി ചെയ്തിട്ടും നെല്ലിന്റെ റൊക്കം വില കിട്ടുന്നില്ലെന്നും വിലക്കുറവും കാട്ടുപന്നി ശല്യവും മൂലം റബ്ബർ ടാപ്പിങ് നടത്താനാകാത്ത അവസ്ഥയാണെന്നും കാട്ടുമൃഗശല്യത്താൽ കിഴങ്ങുവർഗങ്ങൾ കൃഷി ചെയ്യാൻ പറ്റുന്നില്ലെന്നും യോഗം വിലയിരുത്തി.

കർഷകരെ പാപ്പരായി പ്രഖ്യാപിച്ച് ഭീമ നികുതികളിൽനിന്ന്‌ ഒഴിവാക്കി സബ്‌സിഡി നൽകണമെന്നും കർഷക പെൻഷൻ പതിനായിരം രൂപയാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ചെയർമാൻ അലക്സാണ്ടർ പ്ലാപ്പറമ്പിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി സാലസ് മാത്യു, കൺവീനർ വിൽസൺ വെള്ളാരംകുന്നേൽ, ടോമി മറ്റത്തിൽ, ജോർജ് കുളക്കാട്ട്, ജോസ് പുലക്കുടി, തോമസ് തീക്കുഴിവേലിൽ, രാജു അറമത്ത്, ജയരാജ് കൂരാച്ചുണ്ട്, ഷിബു മാത്യു തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button