Thiruvambady

തിരുവമ്പാടിയിൽ കോൺഗ്രസ് പന്തം കൊളുത്തി പ്രതിഷേധ പ്രകടനം നടത്തി

തിരുവമ്പാടി: നവകേരള സദസ്സിന്റെ മറവിൽ കോഴിക്കോട് ജില്ലയിൽ വ്യാപകമായ കരുതൽ തടങ്കലും പോലീസ് നരനായാട്ടും ഡി.വെ.എഫ്.ഐ അക്രമവും നടത്തിയതിൽ പ്രതിഷേധിച്ച് തിരുവമ്പാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പന്തം കൊളുത്തി പ്രതിഷേധ പ്രകടനവും പ്രതിഷേധ യോഗവും നടത്തി. ഡി.സി.സി ജന: സെക്രട്ടറി ബാബു പൈക്കാട്ടിൽ പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്തു.

തിരുവമ്പാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് മനോജ് സെബാസ്റ്റ്യൻ വാഴെപ്പറമ്പിലിന്റെ അദ്ധ്യക്ഷതയിൽ നടന്ന പ്രതിഷേധ യോഗത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ട്, റോബർട്ട് നെല്ലിക്കത്തെരുവിൽ, ജോർജ് പാറെക്കുന്നത്ത്, ഹനീഫ ആച്ചപ്പറമ്പിൽ, ഏലിയാമ്മ ജോർജ്‌ , രാമചന്ദ്രൻ കരിമ്പിൽ, ബിജു എണ്ണാർമണ്ണിൽ, ജിതിൻ പല്ലാട്ട്, ഷിജു ചെമ്പനാനി, ബിനു സി കുര്യൻ, അമൽ ടി ജയിംസ്‌, ലിസി മാളിയേക്കൽ, ബിന്ദു ജോൺസൺ, ലിസ്സി സണ്ണി, ഷൈനി ബെന്നി, ബാബു മുത്തേടത്ത്, പുരുഷൻ നെല്ലിമൂട്ടിൽ, സോണി മണ്ഡപത്തിൽ, ബിജു വർഗ്ഗീസ് തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button