Karassery

കാരശ്ശേരി ഗ്രാമപഞ്ചായത്ത് അങ്കണവാടി കലോത്സവം സംഘടിപ്പിച്ചു

കാരശ്ശേരി: ഗ്രാമപഞ്ചായത്തിലെ 27 അംഗൻവാടികളിൽ നിന്ന് 263 കുട്ടികളെ പങ്കെടുപ്പിച്ച് കാരശ്ശേരിയിൽ അംഗനവാടി കലോത്സവം സംഘടിപ്പിച്ചു. മഞ്ചാടി 2023 എന്ന പേരിൽ സംഘടിപ്പിച്ച അങ്കണവാടി കലോൽസവം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ വി.പി സ്മിത ഉദ്ഘാടനം ചെയ്തു. പ്രച്ഛന്ന വേഷം, സംഘനൃത്തം, ആംഗ്യപ്പാട്ട്, നാടോടി നൃത്തം തുടങ്ങിയ ഇനങ്ങളാണ് പ്രധാനമായും നടന്നത്. പങ്കെടുത്ത മുഴുവൻ കുട്ടികൾക്കും സമ്മാനങ്ങളും നൽകി.

നെല്ലിക്കാപറമ്പ് സി.എച്ച്.എം എൽ.പി സ്കൂളിൽ വെച്ച് നടന്ന പരിപാടിയിൽ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സത്യൻ മുണ്ടയിൽ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് ജംഷിദ് ഒളകര, സ്ഥിരം സമിതി അധ്യക്ഷൻമാരായ ശാന്താ ദേവി മുത്തേടത്ത്, ജിജിത സുരേഷ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കുഞ്ഞാലി മമ്പാട്ട്, ആമിന എടത്തിൽ, റുക്കിയ റഹീം, അഷ്‌റഫ്‌ തച്ചാറമ്പത്ത്, പ്രധാനധ്യാപകൻ ഷമീർ മാസ്റ്റർ, ഐ.സി.ഡി.എസ് സൂപ്പർവൈസർമാരായ ലിസ, റീജ, അംഗനവാടി ടീച്ചർമാരായ നസരിയ, സൽമ, തുഷാര തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button