Thiruvambady

തിരുവമ്പാടിയിൽ കോവിഡ് ബാധിച്ച് ഒരാൾ മരിച്ചു

തിരുവമ്പാടി: സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം, തിരുവമ്പാടിയിൽ കോവിഡ് ബാധിച്ച് ഒരാൾ മരിച്ചു. താഴെ തിരുവമ്പാടി മണ്ണിൽതൊടികയിൽ താമസിക്കുന്ന കൊളത്താറ്റിൽ അലവി (72) ആണ് മരിച്ചത്.

ശ്വാസം മുട്ടിനെ തുടർന്ന് തിരുവമ്പാടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായിരുന്നു .
മരണ ശേഷം നടത്തിയ പരിശോധനയിൽ ആണ് കോവിഡ് സ്ഥിരീകരിച്ചത്. ജാഗ്രത പാലിക്കാൻ ആരോഗ്യവകുപ്പ് നിർദേശം നൽകി

സംസ്കാരം ഇന്ന് (21-12-2023-വ്യാഴം) രാവിലെ 11:45-ന് താഴെ തിരുവമ്പാടി തട്ടേക്കാട് ജുമാ മസ്ജിദിൽ.

ഭാര്യ: പാത്തുട്ടി.
മക്കൾ: അബ്ദുറഹിമാൻ , സുമീറ, സുലൈഖ, യൂനുസ്.

Related Articles

Leave a Reply

Back to top button