Thiruvambady
തിരുവമ്പാടി-കൂടരഞ്ഞി റോഡ് പ്രവർത്തി ഉദ്ഘാടനം ചെയ്തു
തിരുവമ്പാടി: കേരള സർക്കാർ പൊതുമരാമത്തു വകുപ്പ് 3.3 കോടി രൂപ ചെലവിൽ നിർമിക്കുന്ന തിരുവമ്പാടി-കൂടരഞ്ഞി-കൂമ്പാറ-തോട്ടുമുക്കം റോഡ് പ്രവർത്തി ഉദ്ഘാടനം തിരുവമ്പാടി എം.എൽ.എ ലിന്റോ ജോസഫ് നിർവഹിച്ചു.
തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു ജോൺസൺ അധ്യക്ഷത വഹിച്ച ചടങ്ങിൽ കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആദർശ് ജോസഫ്, ജനപ്രതിനിധികൾ, പൊതുമരാമത്ത് വകുപ്പ് അധികൃതർ തുടങ്ങിയവർ പങ്കെടുത്തു.