Anakkampoyil

ആനക്കാംപൊയിൽ എടത്തറ ഫോറസ്റ്റ് ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി

ആനക്കാംപൊയിൽ : കോടഞ്ചേരി, പുലിക്കയം, മൈക്കാവ്, നെല്ലിപ്പൊയിൽ തുഷാരഗിരി, ചെമ്പ് കടവ്, കൂരോട്ടുപാറ, കണ്ടപ്പൻചാൽ ആനക്കാംപൊയിൽ പ്രദേശങ്ങളിൽ പുലിക്കൂട്ടത്തിന്റെ സാന്നിധ്യം മൂലം ക്ഷീരകർഷകർക്ക് പുല്ലരിയാനും പാൽ വിപണനം നടത്താനും മനുഷ്യനും വളർത്തു മൃഗങ്ങൾക്കും ജീവൻ ഭീഷണിയായിട്ടും പുലിക്കൂട്ടത്തെ പിടിക്കാൻ നടപടി സ്വീകരിക്കാത്ത വനംവകുപ്പിന്റെ അനാസ്ഥയിൽ പ്രതിഷേധിച്ച് ആനക്കാംപൊയിൽ എടത്തറ ഫോറസ്റ്റ് ഓഫീസിലേക്ക് ക്ഷിരോല്പാദക സഹകരണസംഘം പ്രസിഡന്റുമാരുടെ അസോസിയേഷന്റെ നേതൃത്വത്തിൽ ക്ഷീരകർഷകർ പ്രതിഷേധ മാർച്ച് ധർണ്ണയും നടത്തി.

ക്ഷീരകർഷകർക്കും റബർ കർഷകർക്കും പുലിക്കൂട്ടത്തിന്റെ സാന്നിധ്യം മൂലം ജോലി ചെയ്യാൻ പറ്റാത്ത സാഹചര്യമാണെന്നും വനംമന്ത്രി ഉറക്കം വെടിഞ്ഞ് കർഷകർക്ക് സുരക്ഷ ഒരുക്കണമെന്നും വനം വകുപ്പിന്റെ കിരാത നടപടി അവസാനിപ്പിച്ചില്ലെങ്കിൽ നിയമലംഘന സമരം നടത്താൻ കർഷകരെ തള്ളി വിടരുതെന്ന് ജില്ലാ പഞ്ചായത്ത് മെമ്പർ ബോസ് ജേക്കബ് മാർച്ച് ധർണ്ണയും ഉദ്ഘാടനം ചെയ്തു കൊണ്ടു പറഞ്ഞു.

റവന്യൂ ഭൂമിയിൽ പ്രവേശിക്കുന്ന അപകടകാരികളായ വന്യ മൃഗങ്ങളെ ഉപാധിരഹിതമായ വെടിവെക്കാൻ കർഷകർക്ക് അനുവാദം നൽകുക. വന്യമൃഗ ശല്യം ഉള്ള പ്രദേശങ്ങളിലെ കർഷകർക്ക് തോക്ക് ലൈസൻസ് അനുവദിക്കുക. പ്രദേശങ്ങളിൽ വനംവകുപ്പ് ആർ ആർ ടി പോലീസ് പെട്രോളിന് 24 മണിക്കൂർ നടത്തുക. റവന്യൂ, കൃഷി വകുപ്പുകൾ അനാസ്ഥ അവസാനിപ്പിച്ച് കർഷകർക്ക് സംരക്ഷണം നൽകാൻ തയ്യാറാവണമെന്ന് ആവശ്യപ്പെട്ട ആയിരുന്നു പ്രതിഷേധമാർച്ചും ധർണ്ണയും.പ്രതിഷേധ മാർച്ചിനും ധർണ്ണക്കും ക്ഷീരോൽപാദക സഹകരണ സംഘം പ്രസിഡണ്ട് അസോസിയേഷൻ പ്രസിഡണ്ട് വിൻസന്റ് വടക്കേമുറിയിൽ അധ്യക്ഷത വഹിച്ചു.

കോടഞ്ചേരി ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജോസ് പെരുമ്പള്ളി, ആന്റണി നീർവേലി, അബ്രഹാം വാമറ്റം,ക്ഷീരോൽ പാതക സഹകരണ സംഘം പ്രസിഡണ്ടുമാരായ സജി കൊച്ചുപ്ലാക്കൽ, ബിനു സി കുര്യൻ, തോമസ് ജോൺ ഞാളിയത്ത്, സേവിയർ കിഴക്കേകുന്നേൽ,ബാബു പെരിയപ്പുറം, സോമി വെട്ടുകാട്ടിൽ, ബെന്നി അറയ്ക്കൽ, ഷിജു ചെമ്പനാനി, ജൂബിൻ മണ്ണു കുശുമ്പിൽ, ജെയിംസ് കിഴക്കുംകര, സ്കറിയ പടിഞ്ഞാറ്റമുറിയിൽ എന്നിവർ പ്രസംഗിച്ചു.

Related Articles

Leave a Reply

Back to top button