Mukkam

ജെ.സി.ഐ കാരശ്ശേരി അന്താരാഷ്ട്ര വനിതാദിനം ആചരിച്ചു

മുക്കം: വ്യത്യസ്ത മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച വനിതകളെ ആദരിച്ചു കൊണ്ട് ജെ സി ഐ കാരശ്ശേരി അന്താരാഷ്ട്ര വനിതാദിനം വിപുലമായി ആചരിച്ചു. മികച്ച ടീച്ചർക്കുള്ള അംഗീകാരം മുക്കം നെല്ലിക്കുത്ത് സ്വദേശിനിയും അംഗനവാടി അദ്ധ്യാപികയുമായ ബിന്ദു ടീച്ചർക്ക് നൽകി.

സാമൂഹ്യ പ്രവർത്തകക്കുള്ള അംഗീകാരം ഗ്രേസ് പാലിയേറ്റീവ്, സി എച്ച് സെന്റർ തുടങ്ങിയ സന്നദ്ധ സംഘടനകളുമായി ചേർന്ന് നിസ്വാർത്ഥ സേവനം അനുഷ്ഠിക്കുന്ന മുക്കം പൊറ്റശ്ശേരി സ്വദേശിനി സുലൈഖ ബായ്ക്കു കൈമാറി.
മികച്ച സംരഭകക്കുള്ള അംഗീകാരം കിഡ്‌സോൺ എന്ന ബ്രാൻഡ് നെയിംൽ ലോകമൊട്ടുക്ക് നവജാത ശിശുകൾക്ക് ആവശ്യമായ ഉത്പന്നങ്ങൾ വിപണനം നടത്തുന്ന ഹവ്വ കീലത്ത് അർഹയായി.

ജെ സി ഐ കാരശ്ശേരി പ്രസിഡന്റ് – യു.റാഷിദ് അവാർഡുകൾ സമ്മാനിച്ചു. ചാർട്ടർ പ്രസിഡന്റ് നിയാസ് കൈതക്കാടൻ, സെക്രട്ടറി ബാവ ഒളകരാസ്, ട്രഷറർ ബിബിൻ ലാൽ തുടങ്ങിയവർ നേതൃത്വം നൽകി. ആസാദ് കെ കെ, ടി.പി അബ്ദുൽ ഗഫൂർ, നിയാസ് സി കെ, ശുഹൈബ്, ഡോ. സമീഹ. തൊൽഹ നസ്രീൻ തുടങ്ങിയവർ സംബന്ധിച്ചു.

Related Articles

Leave a Reply

Back to top button