Thiruvambady
ആനക്കാംപൊയിൽ ഗവ. എൽ.പി. സുവർണജൂബിലി തുടങ്ങി
തിരുവമ്പാടി : ആനക്കാംപൊയിൽ ഗവ. എൽ.പി. സ്‌കൂൾ സുവർണജൂബിലി ആഘോഷം ലിന്റോ ജോസഫ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു.
ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജോൺസൺ അധ്യക്ഷയായി.
കെ.എ. അബ്ദുറഹ്മാൻ, ബാബു കളഞ്ഞൂർ, റംല ചോലക്കൽ, രാജു അമ്പലത്തിങ്കൽ, മഞ്ജു ഷിബിൻ, കെ.എം. ബേബി, മേഴ്‌സി പുളിക്കാട്ട്, പൗളിൻ മാത്യു, സി.എം. രാഘവൻ, പ്രധാനാധ്യാപിക ഉമ്മു ഹബീബ എന്നിവർ സംസാരിച്ചു. കലാപരിപാടികൾ, ഗുരുവന്ദനം, സപ്ലിമെന്റ് പ്രകാശനം തുടങ്ങിയവ നടന്നു.