Kodiyathur
“പറവകൾക്കൊരു നീർക്കുടം” പദ്ധതി കൊടിയത്തൂരിൽ തുടക്കമായി
കൊടിയത്തൂർ: കടുത്ത വേനലിൽ പറവകൾക്ക് ദാഹജലം ഒരുക്കുന്ന എം.എസ്.എഫ് സംസ്ഥാന കമ്മിറ്റിയുടെ “പറവകൾക്കൊരു നീർക്കുടം” പദ്ധതി കൊടിയത്തൂരിൽ തുടക്കമായി.
പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി ഇ.എ ജബ്ബാർ ഉദ്ഘാടനം ചെയ്തു. മണ്ഡലം എം.എസ്.എഫ് ട്രഷറർ പി.പി ശബീൽ, ടി.ടി അബ്ദുറഹ്മാൻ, നൗഫൽ പുതുക്കുടി, മുഹമ്മദലി പുതിയോട്ടിൽ സംസാരിച്ചു. മുഹമ്മദ് സിനാൻ സ്വാഗതവും ഹംദാൻ കോട്ടമ്മൽ നന്ദിയും പറഞ്ഞു.