Kodanchery
ജില്ലാതല വോളിബോൾ ടൂർണ്ണമെൻ്റ് ; വോളി ഫ്രണ്ട്‌സ് പയിമ്പ്ര ജേതാക്കൾ
കോടഞ്ചേരി: കോടഞ്ചേരി യങ് ലയൺസ് സ്പോർട്‌സ് ക്ലബ്ബ് സംഘടിപ്പിച്ച വട്ടപ്പാറ വി.കെ. ജോണി മെമ്മോറിയൽ ജില്ലാതല വോളിബോൾ ടൂർണ്ണമെന്റിന്റെ ഫൈനലിൽ ഏകപക്ഷീയമായ മൂന്ന് സെറ്റുകൾക്ക് കർമ്മ കരുവണ്ണൂരിനെ പരാജയപ്പെടുത്തി വോളി ഫ്രണ്ട്‌സ് പയിമ്പ്ര ജേതാക്കളായി. വിജയികൾക്ക് വാർഡ് മെമ്പർ ചാൾസ് തയ്യിൽ ട്രോഫി നൽകി.
രണ്ടാം സ്ഥാനം നേടിയ കർമ്മ കരുവണ്ണൂരിന് ചാത്തംകണ്ടത്തിൽ സി.പി. ജോസഫ്,ചിന്നമ്മ ജോസഫ് മെമ്മോറിയൽ ട്രോഫിയും ക്യാഷ് അവാർഡും സി. ജെ ടെന്നിസൺ നൽകി.