Kodanchery
ബി ജെ പി തിരഞ്ഞെടുപ്പ് ശിൽപ്പശാല നടത്തി

കോടഞ്ചേരി : ബി ജെ പി കോടഞ്ചേരി പഞ്ചായത്ത് കമ്മിറ്റിയുടെ തിരഞ്ഞെടുപ്പ് ശിൽപ്പശാലയും മറ്റു രാഷ്ട്രിയപാർട്ടിയിൽ നിന്നും ബി ജെ പിയിൽ ചേർന്നവർക്കുള്ള സ്വീകരണവും നടത്തി.
യോഗത്തിൽ സംസ്ഥാന കൗൺസിൽ അംഗവും മണ്ഡലം പ്രാഭാരിയുമായ ഷാൻ കട്ടിപ്പാറ, തിരുവമ്പാടി മണ്ഡലം പ്രസിഡണ്ട് ബൈജു കല്ലടിക്കുന്ന്, മണ്ഡലം ജനറൽ സെക്രട്ടറി ഷിനോ എൻ. എം,ബിജെപി കോടഞ്ചേരി പഞ്ചായത്ത് പ്രസിഡണ്ട് റ്റി. പി രവിന്ദ്രൻ,ജനറൽ സെക്രട്ടറി പി. ആർ രാജേഷ്, മണ്ഡലം കമ്മറ്റി അംഗം ശിവാനന്ദൻ, എൻ ജി എസ് മണി, അടിവാരം ഏരിയ ജനറൽ സെക്രട്ടറി ശരൽലാൽ എന്നിവർ പങ്കെടുത്തു.