Thiruvambady
എസ്.എൻ.ഡി.പി. യോഗം യൂണിയൻ വാർഷികം ഉദ്ഘാടനം ചെയ്തു

തിരുവമ്പാടി : എസ്.എൻ.ഡി.പി. യോഗം തിരുവമ്പാടി യൂണിയൻ വാർഷികം പൊതുയോഗം മാർക്കറ്റിങ് സൊസൈറ്റി ഓഡിറ്റോറിയത്തിൽ യോഗം ദേവസ്വം സെക്രട്ടറി അരയക്കണ്ടി സന്തോഷ് ഉദ്ഘാടനം ചെയ്തു.
യൂണിയൻ പ്രസിഡന്റ് ഗിരീഷ് പാമ്പനാൽ അധ്യക്ഷനായി. ബാബു കെ. പൈക്കാട്ടിൽ, എ.പി. മുരളീധരൻ, പി.എ. ശ്രീധരൻ, പ്രകാശൻ, വിനോദ്, റനീഷ്, സലില ഗോപിനാഥ്, എം.കെ. അപ്പുക്കുട്ടൻ എന്നിവർ സംസാരിച്ചു.