Kodanchery
മലയോര ഹൈവേയുടെ പാതയോരങ്ങളിൽ പൂച്ചെടികൾ നട്ടവരെ ആദരിച്ചു
കോടഞ്ചേരി : മലയോര ഹൈവേയുടെ പുലിക്കയം പാലം മുതൽ ഇലന്തുകടവ് പാലം വരെയുള്ള മലയോര ഹൈവേയുടെ പാതയോരങ്ങളിൽ പൂച്ചെടികൾ വെച്ചുപിടിപ്പിച്ച് പരിപാലിക്കുന്ന വ്യക്തികൾക്ക് ഓയിസ്ക ഇൻറർനാഷണൽ നെല്ലിപ്പൊയിൽ ചാപ്റ്റർ ട്രോഫികൾ നൽകി ഓയിസ്ക ഇന്റർനാഷണൽ പ്രസിഡണ്ട് സാബു അവണ്ണൂരിൻ്റെ അധ്യക്ഷതയിൽ കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ട്രോഫികൾ വിതരണം ചെയ്തു
ഒന്നാം സമ്മാനം ഹണി റോക്ക് റിസോർട്ട് തുഷാരഗിരി നൽകുന്ന എവറോളിംഗ് ട്രോഫിയും ഓയിസ്ക ഇൻറർനാഷണലിൻ്റെപ്രോത്സാഹന സമ്മാനമായ മെമെന്റോയും ഒന്നാം സമ്മാനത്തിന് അർഹരായത് സജി കുര്യൻ ഐരാറ്റിൽ മഞ്ഞുവയൽ, രണ്ടാം സമ്മാനത്തിന് അർഹരായത് ജോസ് മനയിൽ പുലിക്കയവും മൂന്ന് സമ്മാനത്തിന് അർഹനായത് ജോയ് എംമ്പ്രയിൽ മഞ്ഞുവയൽ എന്നിവരാണ്.