Thiruvambady

അഗസ്ത്യൻമുഴി-കൈതപ്പൊയിൽ റോഡ് നിർമ്മാണ പ്രവർത്തിയിലെ അനാസ്ഥ അവസാനിപ്പിക്കുക; യൂത്ത് കോൺഗ്രസ്

തിരുവമ്പാടി: അഗസ്ത്യൻമുഴി-കൈതപ്പൊയിൽ റോഡ് നിർമ്മാണം പൂർത്തിയാക്കേണ്ട നിശ്ചിത കാലാവധി പിന്നിട്ട് രണ്ട് വർഷത്തോളമായിട്ടും റോഡ് പണി ഇഴഞ്ഞു നീങ്ങുന്നത് ഉദ്യോഗസ്ഥരുടെ ഗുരുതര വീഴ്ച്ചയാണ് എന്ന വിവരാവകാശ രേഖകൾ പുറത്ത് വന്നിരുന്നു.

സ്വകാര്യ വ്യക്തികളുടെ ലക്ഷങ്ങൾ വിലമതിക്കുന്ന ഭൂമി സൗജന്യമായി ഏറ്റെടുത്ത ബന്ധപ്പെട്ട ഉദ്യോഗസ്ഥർ സർക്കാർ, അർധ സർക്കാർ സ്ഥാപനങ്ങളുടെ ഭൂമി സമയബന്ധിതമായി ഏറ്റെടുക്കാതെ നീട്ടികൊണ്ടുപോകുകയാണ്. ഭൂമി വിട്ടു കൊടുത്ത സ്വകാര്യ വ്യക്തികളെ വെല്ലുവിളിക്കുന്നതിന് തുല്യമാണ് ഇതെന്ന് യൂത്ത് കോൺഗ്രസ് ചൂണ്ടികാണിക്കുന്നു. ഇത്തരത്തിൽ അനാസ്ഥ തുടർന്നാൽ നിയമ നടപടിക്കും, ലോക്ഡൗൺ അവസാനിച്ചാൽ പൊതുനിരത്തിൽ ശക്തമായ പ്രത്യക്ഷ സമരത്തിനും നേത്യത്വം കൊടുക്കുമെന്ന് യൂത്ത് കോൺഗ്രസ് അറിയിച്ചു.

തിരുവമ്പാടി യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അജ്മൽ യു സിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ഓൺലൈൻ യോഗത്തിൽ ജിതിൻ പല്ലാട്ട്, അർജുൻ ബോസ്, അമൽ നെടുങ്കല്ലേൽ, ലിബിൻ മണ്ണംപ്ലാക്കൽ, മനു കളത്തുർ, ഭരത്ത് ബാബു, ലിബിൻ അമ്പാട്ട്, സലീം സുൽത്താൻ, ലിബിൻ ബെൻ തുറുവേലിൽ, അൻമരിയ മാത്യു, അരുൺ ആൻഡ്രൂസ് എന്നിവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button