Kodanchery

അറവുമാലിന്യ സംസ്കരണപ്ലാന്റ്; വിദഗ്ധസംഘം പരിശോധന നടത്തി

കോടഞ്ചേരി : കോടഞ്ചേരി കരിമ്പാലക്കുന്ന് അമ്പായത്തോട് അതിർത്തിയിൽ ഇരുതുള്ളിപ്പുഴയ്ക്ക് സമീപം സ്ഥിതിചെയ്യുന്ന ‘ഫ്രഷ് കട്ട്’ കോഴിമാലിന്യ സംസ്കരണശാലയിൽനിന്ന് ദുർഗന്ധം ഉണ്ടെന്ന പ്രദേശവാസികളുടെ പരാതികളെതുടർന്ന് വിദഗ്ധസംഘം സംസ്കരണകേന്ദ്രം സന്ദർശിച്ചു.

താമരശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് എ. അരവിന്ദൻ, ഓമശ്ശേരി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഗംഗാധരൻ, കട്ടിപ്പാറ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പ്രേംജി ജയിംസ്, കോടഞ്ചേരി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് എന്നിവരും സംഘത്തോടൊപ്പം ഉണ്ടായിരുന്നു. ഡോ. പി.വി. മോഹൻ, പൂക്കോട് വെറ്ററിനറി യൂണിവേഴ്സിറ്റി വകുപ്പ് മേധാവി ഡോ. ജോൺ എബ്രഹാം എന്നിവരുടെ നേതൃത്വത്തിലുള്ള വിദഗ്ധസംഘമാണ് പ്ലാൻറ്് സന്ദർശിച്ചത്. പ്ലാന്റിന്റെ പ്രവർത്തനം സംബന്ധിച്ച് സംഘം അധികൃതർക്ക് റിപ്പോർട്ട് സമർപ്പിക്കും.

Related Articles

Leave a Reply

Back to top button