Kodanchery

പാത്തിപ്പാറ കോളനിയിൽ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

കോടഞ്ചേരി : ലോക അനീമിയ ദിനാചരണത്തിന്റെ ഭാഗമായി കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ നാലാം വാർഡ് പാത്തിപ്പാറ കോളനിയിൽ പട്ടികവർഗ്ഗ വകുപ്പിന്റെയും കോടഞ്ചേരി കുടുംബാരോ കേന്ദ്രത്തിന്റെയും ഗ്രാമപഞ്ചായത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ജൂൺ 19 അന്താരാഷ്ട്ര സിക്കിൾ സെൽ അനീമിയ ( അരിവാൾ രോഗം) ദിനത്തോടനുബന്ധിച്ച് ബോധവൽക്കരണ ക്ലാസും മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചുവാർഡ് മെമ്പർ സിസിലി ജേക്കബ് കോട്ടപ്പള്ളിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് ചെമ്പകശ്ശേരി ഉദ്ഘാടനം ചെയ്തു.

ട്രൈബൽ ഡെവലപ്മെൻറ് ഓഫീസർ എ.ബി ശ്രീജ കുമാരി മുഖ്യപ്രഭാഷണം നടത്തി ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ വനജ വിജയൻ മുഖ്യാതിഥിയായിരുന്നു. കോടഞ്ചേരി കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോക്ടർ ഹസീന അരിവാൾ രോഗ ബോധവൽക്കരണ ക്ലാസുകൾക്ക് നേതൃത്വം നൽകി. ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ സലീഷ് , ഹെൽത്ത് ഇൻസ്പെക്ടർ ജോബി ജോസഫ് കമ്മിറ്റഡ് സോഷ്യൽ വർക്കർ ബഹിഷ്മ, ആശാവർക്കർ റീന, എസ്. റ്റി പ്രമോട്ടർ ബവാസ് അംഗൻവാടി വർക്കർ എന്നിവർ നേതൃത്വം നൽകി.

തുടർന്ന് ട്രൈബൽ ഡിപ്പാർട്ട്മെൻറ് നേതൃത്വത്തിലുള്ള മൊബൈൽ മെഡിക്കൽ ക്യാമ്പ് പരിശോധനയും മരുന്ന് വിതരണവും മഴക്കെടുതികൾക്ക് ആശ്വാസമായി പട്ടികവർഗ്ഗ കുടുംബങ്ങൾക്കുള്ള ഭക്ഷ്യ കിറ്റ് വിതരണവും ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് നിർവഹിച്ചു .അരിവാൾ രോഗ ബോധവൽക്കരണത്തിന്റെ തുടർ പ്രവർത്തനം എന്ന രീതിയിൽ അടുത്തഘട്ടമായി പാത്തിപ്പാറ കോളനിയിലെ മുഴുവൻ മുഴുവൻ ആളുകൾക്കും ബ്ലഡ് ടെസ്റ്റ് നടത്തി രോഗ പരിശോധന ക്യാമ്പ് സംഘടിപ്പിക്കുവാനും തീരുമാനിച്ചു.

Related Articles

Leave a Reply

Back to top button