Thiruvambady

അക്രമത്തിൽ നടപടിയെടുക്കാൻ വൈകിയതിൽ പ്രതിഷേധിച്ച് കെഎസ്ഇബി പ്രവർത്തകർ പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി

തിരുവമ്പാടി: കെ.എസ്.ഇ.ബി. ഓഫീസ് യൂത്ത് കോൺഗ്രസ് പ്രവർത്തകൻ അടിച്ച് തകർത്ത സംഭവത്തിൽ. തിരുവമ്പാടി പോലീസ് സ്ഥലത്തെത്താൻ വൈകിയതിലും, പ്രതിയെ സംരക്ഷിക്കാനുള്ള നടപടികളാണ് പോലീസ് സ്വീകരിക്കുന്നത് എന്നും ആരോപിച്ച് കെഎസ്ഇബി ഉദ്യോഗസ്ഥർ തിരുവമ്പാടി പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി.

തിരുവമ്പാടി കെഎസ്ഇബി ഓഫീസിൽ നിന്ന് ആരംഭിച്ച മാർച്ച് തിരുവമ്പാടി പോലീസ് സ്റ്റേഷനിലാണ് അവസാനിച്ചു.

യൂത്ത് കോൺഗ്രസ് മുൻമണ്ഡലം പ്രസിഡണ്ടും, തിരുവമ്പാടി സ്വദേശിയുമായ അജ്മൽ യു.സിയാണ് കെഎസ്ഇബി ഓഫീസിൽ കയറി എ.ഇയെ അടക്കം കൈയേറ്റം ചെയ്തത്. ഓഫീസിൽ ഉണ്ടായിരുന്ന കമ്പ്യൂട്ടർ അടക്കമുള്ളവ തല്ലിത്തകർക്കുകയും ചെയ്തു. ഇയാളെ തിരുവമ്പാടി പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു.

Related Articles

Leave a Reply

Back to top button