Kodiyathur
വിശുദ്ധ ഖുർആൻ വാരാചരണം തുടങ്ങി

കൊടിയത്തൂർ: അഹ്മദിയ്യ മുസ്ലിം ജമാഅത്തിൻ്റെ ആഗോള നേതാവ് ഖലീഫതുൽ മസീഹ് മൂന്നാമൻ ഹ: മിർസ നാസിർ അഹ്മത് സാഹിബിൻ്റെ ആഹ്വാന പ്രകാരം ജമാഅത്തിൽ ആരംഭം കുറിച്ച വിശുദ്ധ ഖുർആൻ വാരാചരണത്തിൻ്റെ ഉദ്ഘാടനം കൊടിയത്തൂർ അഹ്മദിയ്യാ മുസ്ലിം മസ്ജിദിൽ നടന്നു.
വിശുദ്ധ ഖുർആൻ്റെ ശ്രേഷ്ഠതയും മഹത്വങ്ങളും വിവരിക്കുന്ന പ്രസ്തുത പരിപാടി 213 രാജ്യങ്ങളിൽ പ്രവർത്തിച്ചു വരുന്ന പ്രസ്ഥാനത്തിൻ്റെ മുഴുവൻ ശാഖകളിലും നടന്നു വരുന്നതാണ്. യോഗത്തിൽ പ്രസിഡണ്ട് എം. അഹ്മദ് കുട്ടി അദ്ധ്യക്ഷത വഹിച്ചു. അഹ്മദിയ്യ മുസ്ലിംമിഷണറി സുൽത്താൻ നസീർ ശ്രാഹിദ് ഉദ്ഘാടനം നിർവഹിച്ചു. എം. അക്ബർ സലിം ഖുർആൻ പാരായണവും, എം. സാനിൽ റശീദ് ഗാനാലാപനവും നിർവഹിച്ചു.







