Puthuppady
വൈറ്റ് ഗാർഡ് അംഗങ്ങൾക്ക് പുതുപ്പാടിയിൽ ആദരവ് നൽകി
പുതുപ്പാടി : പതിനാറ് ദിവസം മേപ്പാടിയിലെ ദുരന്തമേഖലയിൽ സ്വന്തം വീടും ജോലിയും മാറ്റിവെച്ച് നിസ്വാർത്ഥ സേവകരായി വയനാട്ടിൽ നിന്നും ചുരമിറങ്ങി അടിവാരത്തെത്തിയ വൈറ്റ് ഗാർഡ് അംഗങ്ങൾക്ക് പുതുപ്പാടി പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് ആദരം നൽകി.
പരിപാടി തിരുവമ്പാടി മണ്ഡലം മുസ്ലിം ലീഗ് ട്രഷറർ സി.എ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. പി.കെ നംഷീദ് അദ്ധ്യക്ഷത വഹിച്ചു. വൈറ്റ് ഗാർഡ് ജില്ലാ ക്യാപ്റ്റൻ യൂനുസ് ബേപ്പൂർ, വൈസ് ക്യാപ്റ്റൻ സിദ്ധീഖ് കുന്ദമംഗലം, കെ.സി മുഹമ്മദ് ഹാജി, കെ.പി സുനീർ, കെ.സി ശിഹാബ്, ഹംസ കുനിയിൽ, പി.കെ മുഹമ്മദലി, അലി മണൽവയൽ, വി.കെ ഷംനാദ് ,ഷഫീഖ്, അബ്ദുറഹിമാൻ, അഷ്റഫ് പൂത്തോട്ടിൽ, ടി.കെ സുബൈർ, അബ്ദു പുതുപ്പാടി, ബാബു സൈഫുന്നിയാർ സംബസിച്ചു.