Koodaranji

കൂടരഞ്ഞിയിൽ വൈദ്യുതാഘാതം ഏറ്റു യുവാവ് മരിച്ചു

കൂടരഞ്ഞി: കരിങ്കുറ്റി സെന്റ് ജോസഫ് ആശുപത്രിയിൽ വെച്ചു വൈദ്യുതാഘാതമേറ്റ് യുവാവ് മരിച്ചു. ഇന്നലെ രാത്രി സുഹ്റുത്തായ രോഗിയെ സന്ദർശിക്കാനെത്തിയ ചവലപ്പാറ സ്വദേശി പുതിയകുന്നേൽ അബിൻ ബിനുവാണ് (26) ആശുപത്രി കാൻ്റീനിൽ വച്ച് അധികൃതരുടെ അനാസ്ഥ മൂലം ഷോക്കേറ്റ് മരിച്ചത്.

ആശുപത്രി കാൻ്റീനിൽ അലക്ഷ്യമായി ഇട്ടിരുന്ന വയറിൽ നിന്നും ഷോക്കേറ്റാണ് യുവാവിൻ്റെ ദാരുണാന്ത്യം എന്നറിയുന്നു.

എന്നാൽ യുവാവ് കുഴഞ്ഞുവീണു മരിച്ചു എന്നാണ് ആശുപത്രി അധികൃതരുടെ ഭാഷ്യം.

ആശുപത്രിയിലെ സി സി ടി വി ദൃശ്യങ്ങൾ പരിശോധിക്കാൻ ആശുപത്രി അധികൃതർ തയാറായില്ലെന്ന് പരാതി ഉണ്ട്.

ചവലപ്പാറ ബിനു പുതിയകുന്നേലിന്റെ മകനാണ് അബിൻ.

മുതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്കു മാറ്റി.

Related Articles

Leave a Reply

Back to top button