Thiruvambady
തിരുവമ്പാടി ബെവറജസ് ഔട്ട്‌ലെറ്റിൽ മോഷണശ്രമം

തിരുവമ്പാടി : തിരുവമ്പാടി ബെവറജസ് ഔട്ട്‌ലെറ്റിൽ വീണ്ടും മോഷണശ്രമം. മദ്യവിൽപ്പനശാല പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ പുറകുവശത്തുള്ള ചുമർ തുരന്നാണ് മോഷ്ടാവ് ഉള്ളിൽ ക്കയറിയത്. ഞായറാഴ്ച രാവിലെ ഔട്ട്‌ലെറ്റിലെ ജീവനക്കാർ എത്തിയപ്പോഴാണ് പ്രീമിയം കൗണ്ടറിലെ ചുമർ തുരന്നനിലയിൽ കാണപ്പെട്ടത്.
കോഴിക്കോട്ടുനിന്ന് അധികൃതരെത്തി സ്റ്റോക്കെടുപ്പുനടത്തിയാലെ പണമോ മദ്യക്കുപ്പികളോ നഷ്ടപ്പെട്ടിട്ടുണ്ടോ എന്നറിയാൻ സാധിക്കൂവെന്നും, എന്നിട്ടുമാത്രമേ ഔട്ട്‌ലെറ്റിന്റെ പ്രവർത്തനം പുനഃസ്ഥാപിക്കൂവെന്നും ജീവനക്കാർ പറഞ്ഞു. നേരത്തേ ഇവിടെ സെക്യൂരിറ്റി ജീവനക്കാരൻ ഉണ്ടായിരുന്നു. കോർപ്പറേഷൻ ഇടപെട്ട് പിന്നീട് ഇവരെ ഒഴിവാക്കുകയായിരുന്നു. തിരുവമ്പാടി പോലീസും എക്സൈസും സി.സി.ടി.വി. ക്യാമറാദൃശ്യം ഉൾപ്പെടെ പരിശോധനനടത്തി. അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.