വന്യമൃഗശല്യം; ചിപ്പിലിത്തോട്ടിൽ യു.ഡി.എഫ്. ഉപവാസ സമരം നടത്തി
കോടഞ്ചേരി : ചിപ്പിലിത്തോട്, കണലാട് മേഖലയിൽ രൂക്ഷമായ വന്യമൃഗശല്യത്തിനെതിരേ കാര്യക്ഷമമായ നടപടികളാവശ്യപ്പെട്ട് യു.ഡി.എഫിന്റെ നേതൃത്വത്തിൽ ഏകദിന ഉപവാസസമരം നടത്തി. കണലാട്, ചിപ്പിലിത്തോട് യു.ഡി.എഫ്. കമ്മിറ്റികളുടെ നേതൃത്വത്തിലായിരുന്നു സമരം. മേഖലയിൽ കാട്ടാന ഉൾപ്പെടെയുള്ള വന്യമൃഗങ്ങൾ ജനവാസമേഖലയിൽ നിരന്തരം നിലയുറപ്പിക്കുന്നതിനാൽ പുറത്തിറങ്ങാൻപറ്റാത്ത സാഹചര്യമാണെന്ന് സമരക്കാർ കുറ്റപ്പെടുത്തി.
നിരന്തരം പരാതികൾ ഉന്നയിച്ചിട്ടും കാര്യക്ഷമമായ നടപടികളുണ്ടാകുന്നില്ലെന്ന് സമരക്കാർ ചൂണ്ടിക്കാട്ടി. മുസ്‌ലിംലീഗ് ജില്ലാ സെക്രട്ടറി വി.കെ. ഹുസൈൻ കുട്ടി ഉപവാസസമരം ഉദ്ഘാടനംചെയ്തു. ജാഫർ ആലുങ്കൽ അധ്യക്ഷനായി. സമാപനസമ്മേളനം പി.സി. ഹബീബ് തമ്പി ഉദ്ഘാടനം ചെയ്തു.
മുസ്‌ലിംലീഗ് തിരുവമ്പാടി നിയോജകമണ്ഡലം പ്രസിഡന്റ് സി.കെ. കാസിം, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ജോബി ഇലന്തൂർ, പുതുപ്പാടി മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് രാജേഷ് ജോസ്, കോടഞ്ചേരി മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് വിൻസെന്റ് വടക്കേമുറിയിൽ, കോടഞ്ചേരി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് തുങ്ങിയവർ സംസാരിച്ചു.