തിരുവമ്പാടി: അന്താരാഷ്ട്ര ടൂറിസം ദിനത്തിൽ NSS വോളണ്ടിയേഴ്‌സ് ഫാം സന്ദർശനം സംഘടിപ്പിച്ചു.
തിരുവമ്പാടി: അന്താരാഷ്ട്ര ടൂറിസം ദിനത്തിൽ, സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂളിന്റെ എൻ എസ് എസ് വോളണ്ടിയേഴ്‌സ്, പഞ്ചായത്തിലെ ഫാം സർക്യൂട്ടിലെ വിവിധ ഫാമുകൾ സന്ദർശിച്ചു. കർഷകരിൽ നിന്നും പരിശീലനം നേടുകയും, കാർഷിക പരിജ്ഞാനം വർധിപ്പിക്കുകയും ചെയ്യുന്നതിന്റെ ഭാഗമായി, ഈ സന്ദർശനം സംഘടിപ്പിച്ചിട്ടുണ്ടായിരുന്നു.
കാർഷിക പരിജ്ഞാനം വളർത്തുന്നതും പരിസ്ഥിതി സംരക്ഷണത്തിന് നല്കുന്ന പ്രാധാന്യവും തീർച്ചപ്പെടുത്തുക എന്നതാണ് സന്ദർശനത്തിന്റെ പ്രധാന ഉദ്ദേശ്യം. “ഹരിത ഭൂമി” എന്ന പേരിലുള്ള എൻ എസ് എസ് പദ്ധതിയുടെ ലക്ഷ്യം, വിദ്യാർത്ഥികളിൽ കർഷകരോടും കാർഷിക വൃത്തിയോടും ഉള്ള മനോഭാവത്തിൽ മാറ്റം വരുത്തുന്നതാണ്. പരിപാടിയിൽ, ഇരുവഴഞ്ഞി വാലി ടൂറിസം ഫാർമാർ ഇന്റർസ്‌റ്റ് ഗ്രൂപ്പ് പ്രസിഡന്റ് അജു ഇമ്മാനുവേൽ, വിദ്യാർത്ഥികൾക്ക് വിവിധ ഫാമുകൾ പരിചയപ്പെടുത്തി. എൻ എസ് എസ് കോർഡിനേറ്റർ ജിതിൻ ജോസ്, എൻ എസ് എസ് ലീഡേഴ്‌സ് ജോർജ് ജോസഫ്, ജോൺ ജോസഫ്, ഷാജി, അജിൽ സി എസ്, സഫ ഫാത്തിമ എന്നിവരാണ് പരിപാടികൾക്ക് നേതൃത്വം നൽകിയത്.