Kodanchery

മാർ ജോസഫ് കുന്നത്തിന്റെ മെത്രാഭിഷേക രജതജൂബിലി ആഘോഷവും കെ. എം. മത്തായി കുന്നത്തിന്റെ നവതി ആഘോഷവും സംഘടിപ്പിച്ചു.

കോടഞ്ചേരി: മാർ ജോസഫ് കുന്നത്തിന്റെ മെത്രാഭിഷേകത്തിന്റെ രജത ജൂബിലി ആഘോഷവും, മുൻ കായിക അധ്യാപകൻ കെ. എം. മത്തായി കുന്നത്തിന്റെ നവതി ആഘോഷവും സമുചിതമായി സംഘടിപ്പിച്ചു. കോടഞ്ചേരി സെന്റ് മേരീസ് പാരിഷ് ഹാളിൽ നടന്ന ആഘോഷ പരിപാടിക്ക് ഇടവക വികാരി ഫാ. കുര്യാക്കോസ് ഐക്കുളമ്പിൽ അധ്യക്ഷനായിരുന്നു. ചടങ്ങിൽ ഡോ. വത്സരാജ് കുന്നത്ത് സ്വാഗതം ആശംസിച്ചു.

ആഘോഷത്തിൽ തലശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് എമിരറ്റസ് മാർ ജോർജ് വലിയമറ്റം, കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി, മേരി മാതാ പ്രൊവിൻസ് ഹൈദരാബാദ് ഫാ. പയസ് പരിയാരത്ത് കുന്നേൽ, പി.എം. ജോസഫ് പുതുപ്പള്ളി, അബ്ദുറഹ്മാൻ ടി. എം. തുടങ്ങിയ പ്രമുഖർ പങ്കെടുത്തു.

പരിപാടിയിൽ മാർ ജോർജ് വലിയമറ്റം, മാർ ജോസഫ് കുന്നത്തിനെയും മുൻ കായിക അധ്യാപകൻ കെ. എം. മത്തായിയെ ആദരിച്ചു. തുടർന്ന്, കെ. എം. മത്തായി എഴുതിയ പുസ്തകത്തിന്റെ പ്രകാശന ചടങ്ങ് മാർ ജോർജ് വലിയമറ്റം നിർവഹിച്ചു. മാർ ജോസഫ് കുന്നത്ത് നന്ദി പ്രസംഗം നടത്തി.

ബിഷപ്പ് മാർ ജോസഫ് കുന്നത്ത്: 1939 സെപ്റ്റംബർ 2-ന് കുന്നത്ത് മത്തായി മറിയം ദമ്പതികളുടെ മകനായി ജനിച്ച മാർ ജോസഫ്, 1999 ഒക്ടോബർ 6-ന് അദിലാബാദ് രൂപതയുടെ പ്രഥമ മെത്രാനായി അഭിഷിക്തനായി. 2015 ആഗസ്റ്റിൽ മെത്രാൻ പദവിയിൽ നിന്ന് വിരമിച്ച ശേഷം അദ്ദേഹം മഞ്ചേരിയാലിലെ ചാവറ പാസ്റ്ററൽ സെന്ററിൽ വിശ്രമജീവിതം നയിക്കുന്നു.

കെ. എം. മത്തായി കുന്നത്ത്: 1935 ഒക്ടോബർ 15-ന് ജനിച്ച കെ. എം. മത്തായി, 1958 മുതൽ കോടഞ്ചേരി ഹൈസ്‌കൂളിലെ കായിക അധ്യാപകനായി പ്രവർത്തിച്ചു. 1991-ൽ വിരമിച്ചതിന് ശേഷം, നിരവധി രാജ്യങ്ങളിൽ സന്ദർശനം നടത്തി.

Related Articles

Leave a Reply

Back to top button