Mukkam
വയനാട് തുരങ്ക പാതയിലെ നിർമാണത്തിലെ കർഷകരുടെ ആശങ്ക അകറ്റണമെന്ന് തിരുവമ്പാടി മണ്ഡലം സ്വതന്ത്ര കർഷക സംഘം
മുക്കം : വയനാട് തുരങ്ക പാതയിലെ നിർമാണത്തിലെ കർഷകരുടെ ആശങ്ക അകറ്റണമെന്ന് തിരുവമ്പാടി മണ്ഡലം സ്വതന്ത്ര കർഷക സംഘ കമ്മിറ്റി ആവിശ്യപെട്ടു. പ്രസിഡന്റ് നെടുകണ്ടി അബൂബക്കർ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എ.വി മൊയ്തീന് കോയ ഉദ്ഘാടനം ചെയ്തു.
ഈ മാസം 30, 31 നടക്കുന്ന സംസ്ഥാന സമ്മേളനം വിജയിപ്പിക്കാൻ തീരുമാനിച്ചു. ആശംസകൾ അറിയിച്ചു കൊണ്ട് കൃഷ്ണൻ വടക്കയിൽ, ബഷീർ പാലാട്ട്, എ.പി അയ്ത്രോസ്, പി.സി ബഷീർ, പി അലവികുട്ടി, വി അബൂബക്കർ മൗലവി, അബൂബക്കർ ആശാരിക്കണ്ടി, ഇ.പി അബൂബക്കർ, കെ.പി നൂറുദ്ദീൻ, ഉനൈസ് കുന്നുംപുറത്ത്, മഞ്ചറ അബ്ദുറഹിമാൻ, കെ അബ്ദുറഹിമാൻ, ബി.കെ മുഹമ്മദ് പ്രസംഗിച്ചു. സ്വതന്ത്ര കർഷക സംഘം മണ്ഡലം ജനറൽ സെക്രട്ടറി ഷരീഫ് അമ്പലക്കണ്ടി സ്വാഗതവും എൻ.പി കാസിം നന്ദിയും പറഞ്ഞു.