പ്രിയങ്ക ഗാന്ധി നാളെ മുതൽ വയനാട് മണ്ഡലത്തിൽ പ്രചാരണവുമായി എത്തുന്നു
കോഡഞ്ചേരി: യുഡിഎഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധി (05-11-24) ചൊവ്വാഴ്ച രാവിലെ 9 മണിക്ക് കോടഞ്ചേരിയിൽ എത്തും. നാളെ (03-11-24) മുതൽ ഏഴാം തീയതി വരെ പ്രിയങ്ക ഗാന്ധി വയനാട് മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമാകും.
ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും നാളെ മണ്ഡലത്തിൽ പ്രചാരണത്തിനെത്തും.നാളെ (03-11-24) രാവിലെ 11 മണിക്ക് മാനന്തവാടി ഗാന്ധി പാർക്കിൽ നടത്തുന്ന പൊതുയോഗത്തിൽ ഇരുവരും പങ്കെടുക്കും. ഉച്ചകഴിഞ്ഞ് 3 മണിക്ക് അരീക്കോട് നടക്കുന്ന പൊതുയോഗത്തിൽ രാഹുൽ ഗാന്ധി പ്രസംഗിക്കും.
പ്രിയങ്ക ഗാന്ധിയുടെ പ്രചാരണ പരിപാടികൾ തിങ്കളാഴ്ച ഉച്ചയ്ക്ക് 1 മണിക്ക് വാളാട് ടൗണിൽ, 2.30ന് കോറോം ടൗണിൽ, 4.45ന് തരിയോടിൽ കോർണർ യോഗത്തിൽ പങ്കെടുക്കുന്നതായിരിക്കും. ചൊവ്വാഴ്ച രാവിലെ 10 മണിക്ക് കേണിച്ചിറയിൽ കൊർണർ യോഗത്തോടെ പ്രിയങ്കയുടെ രണ്ടാം ദിവസത്തെ പരിപാടികൾ ആരംഭിക്കും. 11 മണിക്ക് പുൽപ്പള്ളി, 11.50ന് മുള്ളൻകൊല്ലി പാടിച്ചിറ എന്നിവിടങ്ങളിലും ഉച്ചകഴിഞ്ഞ് 2 മണിക്ക് മുട്ടിലിലും 3.50ന് വൈത്തിരിയിലും പ്രസംഗിക്കും.
ചൊവ്വാഴ്ച രാവിലെ 9 മണിക്ക് കോടഞ്ചേരി അങ്ങാടിയിൽ പ്രിയങ്ക ഗാന്ധി പൊതുപ്രസംഗം നടത്തും. തുടർന്ന് 11 മണിക്ക് കൂടരഞ്ഞിയിൽ റോഡ് ഷോയിലും പങ്കെടുക്കും.